Connect with us

Kerala

സിപിഐ സീറ്റ് വിവാദം: അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്‌

Published

|

Last Updated

തിരുവനന്തപുരം: സിപിഐയിലെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍ ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചു. ഐ ജി സുരേഷ് രാജ് പുരോഹിതിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം സ്വദേശി ഷംസാദിന്റെ ഹരജിയിലാണ് ലോതകായുക്തയുടെ ഉത്തരവ്.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കാശ് വാങ്ങിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിവാദത്തെത്തുടര്‍ന്ന് സിപിഐ പാര്‍ട്ടിതല അന്വേഷണം നടത്തി നേതാക്കള്‍ക്കെതിരെ നടപടി എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ലോകായുക്തയുടെ അന്വേഷണ ഉത്തരവ്. ആവശ്യമെങ്കില്‍ ഓഫീസ് മിനിറ്റിസ് പരിശോധിക്കാമെന്നും ലോകായുക്ത നിര്‍ദേശിച്ചു.

 

Latest