Connect with us

Wayanad

വേട്ട സംഘം ജീപ്പും ആയുധവും ഉപേക്ഷിച്ച് രക്ഷപ്പെട്ടു

Published

|

Last Updated

ഗൂഡല്ലൂര്‍: വനപാലകരെ കണ്ട് വന്യമൃഗ വേട്ട സംഘം ജീപ്പും ആയുധവും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. നാടുകാണി പാണ്ഡ്യാര്‍ ടാന്‍ടി റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
വനമേഖലയില്‍ റോന്ത് ചുറ്റുകയായിരുന്ന വനപാലകരെ കണ്ടപ്പോഴാണ് സംഘം ഓടി രക്ഷപ്പെട്ടത്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ജീപ്പും, ജീപ്പിനുള്ളിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന നാടന്‍ തോക്കും, അഞ്ച് തിരകളും, രണ്ട് കത്തിയും, ഒരു കുന്തവും വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. ദേവാല ഫോറസ്റ്റ് റെയ്ഞ്ചര്‍ ആര്‍ രാമചന്ദ്രന്‍, ഫോറസ്റ്റര്‍ സുരേഷ്‌കുമാര്‍ ഗാര്‍ഡുമാരായ ശങ്കര്‍, രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജീപ്പും ആയുധങ്ങളും പിടിച്ചെടുത്തത്. ജീപ്പിനുള്ളില്‍ നിന്ന് ലൈസന്‍സും, എ ടി എം കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്. വഴിക്കടവ് മരുത സ്വദേശി അഹ്മദ്കുട്ടിയുടെ മകന്‍ ആലിയുടെ പേരിലുള്ള ഡ്രൈവിംഗ് ലൈസന്‍സാണ് ജീപ്പില്‍ നിന്ന് കണ്ടെടുത്തിരിക്കുന്നത്.
വനംവകുപ്പ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.