Connect with us

Wayanad

നീലഗിരി ജില്ലാ ഇ സി ശില്‍പ്പശാല സമാപിച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍: സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 27,28, മാര്‍ച്ച് ഒന്ന് തിയതികളില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ഥം പാടന്തറ മര്‍കസില്‍ നടന്ന എസ് വൈ എസ് നീലഗിരി ജില്ലാ ഇ സി ശില്‍പശാല സമാപിച്ചു.
സമസ്ത ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ് ലിയാര്‍ പ്രാര്‍ഥന നടത്തി. ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ വിഷയാവതരണം നടത്തി. സയ്യിദ് അലി അക്ബര്‍ തങ്ങള്‍, എസ് എം എ ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് ഹാജി, എസ് ജെ എം ജില്ലാ പ്രസിഡന്റ് സി കെ എം പാടന്തറ, സി കെ കെ മദനി, ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍, ബാപ്പുട്ടി ഒന്നാംമൈല്‍, ഖാലിദ് ന്യുഹോപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു. സലാം പന്തല്ലൂര്‍ സ്വാഗതം പറഞ്ഞു.

Latest