Connect with us

Wayanad

സുബ്രതോ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ വയനാടിന്റെ രണ്ട് അഭിമാന താരങ്ങളും

Published

|

Last Updated

കല്‍പ്പറ്റ: ഡല്‍ഹി ഡോ അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന സുബ്രതോ കമ്പ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ വയനാടിന്റെ രണ്ട് അഭിമാന താരങ്ങളും കളത്തിലിറങ്ങും.
ബ്രസീലിയന്‍ ടീം മലപ്പുറം എം എസ് പിയുമാണ് ഫൈനലില്‍ മല്‍സരിക്കുന്നത്. എം എസ് പി ടീമിലെ മുന്നേറ്റ നിരക്കാരന്‍ മാഹിന്‍ പി ഹുസൈനും പ്രതിരോധ നിരയില്‍ കളിക്കുന്ന സുനില്‍ സോളമനും വയനാട്ടുകാരാണ്. മലപ്പുറം എം എസ് പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണിവര്‍. വയനാട് ജില്ലയെയും സംസ്ഥാന ടീമിനെയും പലവട്ടം പ്രതിനിധീകരിച്ചിട്ടുള്ള മാഹിന്‍ പി ഹുസൈന്‍ മുട്ടില്‍ സ്വദേശിയാണ്.
മുട്ടിലിലെ ഹുസൈന്‍-സലീന ദമ്പതികളുടെ മകനായ മാഹിന്‍ മുട്ടില്‍ ഡബ്യുയ എം ഒ ഇംഗ്ലീഷ് അക്കാദമിയിലെ മിഷന്‍ ഇന്ത്യ സെന്ററില്‍ ഡി എഫ് എ സെക്രട്ടറി കൂടിയായ കോച്ച് സിറാജിന്റെ കീഴിലായിരുന്നു പരിശീലനം. കാക്കവയല്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മിഷന്‍ ഇന്ത്യ സെന്ററില്‍ പി ടി ചാക്കോയുടെ കീഴില്‍ കളിയഭ്യസിച്ചതാണ്
സുനില്‍ സോളമന്‍, കാക്കവയല്‍ തെനേരിയിലെ സേവ്യര്‍-റോസമ്മ ദമ്പതികളുടെ മകനായ സുനിലും ജില്ലക്കും സംസ്ഥാനത്തിനും വേണ്ടി നിരവധി മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇന്ന് നടക്കുന്ന ഫൈനല്‍ മല്‍സരം വൈകീട്ട് നാല് മുതല്‍ ഡി ഡി ഒന്നില്‍ തല്‍സമയ സംപ്രേക്ഷണം ഉണ്ട്.

Latest