Connect with us

Palakkad

പുതുക്കോട് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായി

Published

|

Last Updated

വടക്കഞ്ചേരി:പുതുക്കോട് കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷമായി. മണ്ഡലം പ്രസിഡന്റിനെ മാറ്റിയതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ഇസ്മയിലിനെ മാറ്റി കെ എസ ഇസ്മയിലിനെ കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റാക്കിയതാണ്ഭിന്നതക്ക് കാരണമാക്കിയത്. ഇതുസംബന്ധിച്ച് ബൂത്ത്തലം മുതലുള്ള പ്രവര്‍ത്തകര്‍ കെ പി സി സി പ്രസിഡന്റ,് സെക്രട്ടറി, ഡി ഡി സി പ്രസിഡന്റ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. പാര്‍ട്ടിയെ തളര്‍ത്തുന്ന തീരുമാനമാണ് ഉണ്ടായിട്ടുള്ളതെന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. മേഖലയില്‍ യുഡിഎഫ് ഭരണമുള്ള ഏക പഞ്ചായത്താണ് പുതുക്കോട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പി എ.—ഇസ്മയിലിന്റെ നേതൃത്വത്തില്‍ പുതുക്കോട് കോണ്‍ഗ്രസ് പാര്‍ട്ടി സജീവമായി നിലനില്‌ക്കേയാണ് മണ്ഡലത്തില്‍ പെട്ടെന്നൊരു നേതൃത്വം ഉണ്ടായിട്ടുള്ളത്. ഇത് ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല.—പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് വീതം വച്ചിട്ടുള്ള മണ്ഡലമാണ് പുതുക്കോട്. എ ഗ്രൂപ്പുകാരനായ പി എ ഇസ്മയിലിനെ മാറ്റി മറ്റൊരു എ ഗ്രൂപ്പുകാരനായ പി എ ഇസ്മയിലിനെ മാറ്റി മറ്റൊരു എ ഗ്രൂപ്പുകാരനായ കെ എസ് ഇസ്മയിലിനെ മാറ്റി മറ്റൊരു എ ഗ്രൂപ്പുകാരനായ കെ എസ് ഇസ്മയിലിനെ മണ്ഡലം പ്രസിഡന്റായി വാഴിച്ചതില്‍ ചില സംസ്ഥാന നേതാക്കളുടെ ഇടപെടലുകളുണ്ടെന്നാണ് അടക്കം പറച്ചില്‍.—മണ്ഡലത്തിന്റെ രാഷ്ട്രീയസ്ഥിതി മനസിലാക്കാതെ നേതൃത്വം എടുത്ത തീരുമാനം വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഗ്രൂപ്പുകള്‍ക്ക് അതീതമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയാറുള്ളവരെ നേതൃസ്വഥാനത്ത് കൊണ്ടുവരണമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

Latest