Connect with us

Palakkad

മഹിളാ കിസാന്‍ ശാക്തീകരണ്‍ പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

വടക്കഞ്ചേരി: വനിതകളെ നെല്‍കൃഷി നടത്തിപ്പിനുതയാറാക്കുന്നതിനായി മഹിളാ കിസാന്‍ ശാക്തീകരണ്‍ പദ്ധതിപ്രകാരം പരിശീലനം ലഭിച്ച 88 തൊഴിലാളികള്‍ക്ക് നെല്‍കൃഷി നടീല്‍യന്ത്രങ്ങള്‍ വിതരണം ചെയ്തു. 18നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ യന്ത്രവത്കൃത നെല്‍കൃഷിയില്‍ പരിശീലനം നല്‍കും. ബ്ലോക്ക് അടിസ്ഥാനത്തില്‍ തൊഴിലാളികളുടെ ലേബര്‍ ബേങ്ക് രൂപീകരിക്കുകയും അഞ്ചുപേരടങ്ങുന്ന ലേബര്‍ ഗ്രൂപ്പുകളായി തിരിക്കുകയുമാണ് ചെയ്യുന്നത്. ലേബര്‍ ബേങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ കര്‍ഷകരുടെ ആവശ്യാനുസരണം നെല്‍കൃഷി യന്ത്രങ്ങള്‍ ഉപയോഗിച്ച് നട്ടുകൊടുക്കും. അതുവഴി നെല്‍കൃഷി രംഗത്ത് തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും നെല്ലുത്പാദനം കൂട്ടുന്നതിനും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനവും തൊഴില്‍ സുരക്ഷിതത്വവും സാമൂഹ്യപരിരക്ഷയും ഉറപ്പാകും.
ആലത്തൂര്‍ ബ്ലോക്കില്‍ 752 പേര്‍ ഈ പദ്ധതിയില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 88 പേര്‍ ഇതുവരെ പരിശീലനം പൂര്‍ത്തിയാക്കി. 73 പേരുടെ പരിശീലനം നടന്നുവരുന്നു. 15 നടീല്‍ യന്ത്രങ്ങളാണ് ഇപ്പോള്‍ തയാറായിട്ടുള്ളത്. വിവിധ ലേബര്‍ ഗ്രൂപ്പുകള്‍ ചേര്‍ന്ന് മൂന്നൂറേക്കറോളം സ്ഥലം നെല്‍കൃഷി ചെയ്യുന്നതിനായി കരാര്‍ ഉണ്ടാക്കി. ഇതോടൊപ്പം കളകള്‍ നീക്കം ചെയ്യുന്നതിനുള്ള യന്ത്രം ഉപയോഗിക്കുന്നതിനുള്ള പരിശീലനവും ആരംഭിച്ചു. യന്ത്രവത്കൃത കൃഷിരീതി വ്യാപകമാക്കാനും കാര്‍ഷികമേഖലയ്ക്ക് പുത്തന്‍ ഉണര്‍വുണ്ടാക്കാനും ഇതുവഴി കഴിയുമെന്ന വിശ്വാസമാണുള്ളത്.——
ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എംകെഎസ്പി പരിശീലനം നേടിയ വനിതകള്‍ക്ക് നെല്‍കൃഷി നടീല്‍യന്ത്രങ്ങള്‍ എം ചന്ദ്രന്‍ എം എല്‍ എ വിതരണം ചെയ്തു.
പ്രസിഡന്റ് ഇന്ദിരാചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാക്ഷേമ ഓഫീസര്‍ പി പൊന്‍സിനി മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്തംഗങ്ങളായ കെ വി ചന്ദ്രന്‍, കെ എന്‍ കുട്ടപ്പന്‍, ദേവകിരാജന്‍ പ്രസംഗിച്ചു.