Connect with us

Malappuram

പിതാവ് മരിച്ചതറിയാതെ മകള്‍ കതിര്‍ മണ്ഡപത്തിലെത്തി മംഗല്യം ചാര്‍ത്തി

Published

|

Last Updated

വേങ്ങര: അച്ചന്‍ മരിച്ച് കിടക്കുന്നതറിയാതെ മകള്‍ കതിര്‍ മണ്ഡപത്തിലെത്തി മംഗല്യം ചാര്‍ത്തി. ഊരകം പൂളാപ്പീസിലെ കാരപറമ്പ് പട്ടിക്കാട് കുഞ്ഞുട്ടി (75) മരിച്ചതറിയാതെ മകള്‍ മാളവികയാണ് വിവാഹിതയായത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞുട്ടി ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് മരിച്ചത്. മകള്‍ മാളവികയും തുവ്വൂര്‍ സ്വദേശി സുധീഷുമായുള്ള വിവാഹം ഇന്നലെ നടത്താന്‍ നിശ്ചയിച്ച പ്രകാരം കാരാത്തോട്ടെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ നടന്നു. വിവാഹം മുടങ്ങാതിരിക്കാന്‍ ബന്ധുക്കള്‍ മരണ വാര്‍ത്ത മകളില്‍ നിന്നും മറച്ച് വെക്കുകയായിരുന്നു. വിവാഹ ചടങ്ങ് കഴിഞ്ഞ ശേഷമാണ് മകള്‍ അച്ചന്റെ മരണവാര്‍ത്ത അറിയുന്നത്. ചിന്നമ്മുവാണ് കുഞ്ഞുട്ടിയുടെ ഭാര്യ. മറ്റു മക്കള്‍: സദാനന്ദന്‍, സുമതി, സുജാത. മരുമക്കള്‍: ബന്ദു, അറമുഖന്‍, പരേതനായ വേലായുധന്‍. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുണ്ടുപറമ്പ് ഗ്യാസ് ക്രിമിറ്റോറിയത്തില്‍ നടക്കും.

Latest