Connect with us

Kerala

വി എസ് കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കും

Published

|

Last Updated

തിരുവനന്തപുരം: സിപിഎമ്മിന്റെ അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വി എസ് പങ്കെടുക്കും. പുന്നപ്ര-വയലാര്‍ രക്തസാക്ഷി ദിനാചാരണം നടക്കുന്നതിനാല്‍ വി എസ് കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ മാസം 27,28,29 തീയതികളിലാണ് കേന്ദ്ര കമ്മിറ്റി നടക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന് വി എസ് അറിയിച്ചു.
പുന്നപ്ര-വയലാര്‍ വാര്‍ഷിക ദിനമായ 27ന് കേന്ദ്രകമ്മിറ്റി നടത്തുന്നതില്‍ വി എസിന് എതിര്‍പ്പുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിട്ടു നില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. എന്നാല്‍ 27ന് രക്തസാക്ഷി ദിനാചാരണത്തിന് ശേഷം വി എസ് കേന്ദ്രകമ്മിറ്റിക്ക് പോകും. 28, 29 തീയതികളില്‍ അദ്ദേഹം കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കും. കഴിഞ്ഞ 27 വര്‍ഷമായി പുന്നപ്ര-വയലാര്‍ രക്ത സാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യുന്നതും ആദ്യപ്രഭാഷണം നടത്തുന്നതും വിഎസ് ആണ്.