Connect with us

Kerala

കണ്ണൂരില്‍ ട്രെയിനില്‍ യുവതിയെ തീവച്ചു കൊല്ലാന്‍ ശ്രമം

Published

|

Last Updated

കണ്ണൂര്‍: യുവതിയെ ട്രെയിനിനുള്ളില്‍ തീവച്ചു കൊല്ലാന്‍ ശ്രമിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി പാത്തു എന്ന ഖദീജയെയാണ് കൊല്ലാന്‍ ശ്രമിച്ചത്. പുലര്‍ച്ചെ 4.45ഓടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ പോകാനെത്തിയ ഖദീജയെ ബോഗിക്കുള്ളില്‍ വച്ച് ഒരു യുവാവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തീ കൊളുത്തിയ ശേഷം യുവാവ് ഇറങ്ങിയോടി. ഇയാളെ പിടികൂടാനായിട്ടില്ല. ആര്‍പിഎഫും പൊലീസും അന്വേഷണം തുരുകയാണ്. സംഭവത്തെ തുടര്‍ന്ന് 5 മണിക്ക് പുറപ്പെടേണ്ട ട്രെയിന്‍ അപകടം നടന്ന ബോഗി വേര്‍പ്പെടുത്തി 5.45 ഓടെയാണ് പുറപ്പെട്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഖദീജയുടെ മൊഴി ലഭിച്ച ശേഷം മാത്രമേ എന്തെങ്കിലും പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.