Connect with us

Sports

കൊച്ചി അന്താരാഷ്ട്ര ഹാഫ് മാരത്തോണ്‍ പാത പ്രഖ്യാപിച്ചു

Published

|

Last Updated

കൊച്ചി: ഡിസംബര്‍ ഏഴിനു നടക്കുന്ന രണ്ടാമത് മുത്തൂറ്റ് ഫിനാന്‍സ് കൊച്ചി ഇന്റര്‍നാഷണല്‍ ഹാഫ് മാരത്തണിന്റെ പാത പ്രഖ്യാപിച്ചു. എറണാകുളം മറൈന്‍ െ്രെഡവില്‍നിന്നാരംഭിച്ച് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ സമാപിക്കും. മേയര്‍ ടോണി ചമ്മണി, അന്താരാഷ്ട്ര മാരത്തണ്‍ സൊസൈറ്റി (എ ഐ എം എസ്)യിലെ കോഴ്‌സ് മെഷറര്‍ മുരുഗേശന്‍ സൂസൈമണി, പുഷ് ആര്യന്‍സ് സ്‌പോര്‍ട്‌സ് ഇവന്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ബ്രൂണോ ഗോവിയസ് എന്നിവര്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങിലാണ് പാത പുറത്തിറക്കിയത്. പ്രമുഖരായ 20 പുരുഷവനിത ദീര്‍ഘദൂര ഓട്ടക്കാരുള്‍പ്പെടെ മാരത്തണില്‍ പങ്കെടുക്കും. ഷണ്‍മുഖം റോഡ്, ഫോര്‍ഷോര്‍ റോഡ് വഴി എം ജി റോഡിലെത്തി മെഡിക്കല്‍ ട്രസ്റ്റിനു സമീപത്തുനിന്ന് വലത്തേക്കുതിരിഞ്ഞ് എന്‍എച്ച് 47 വഴി കൊച്ചിന്‍ പോര്‍ട്ട് ജങ്ഷനിലും തുടര്‍ന്ന് കൊച്ചിന്‍ ഗേറ്റ് വേ പാലത്തിലുമെത്തും. അവിടെനിന്ന് തോപ്പുംപടിയിലെത്തി അഡോറേഷന്‍ ചാപ്പലിനു സമീപത്തുകൂടി പി ടി ജേക്കബ് ജംഗ്ഷനിലെത്തി യു ടേണ്‍ എടുത്ത് പഴയ തോപ്പുംപടി പാലത്തിലൂടെ എന്‍എച്ച് 47ല്‍ എത്തി വെണ്ടുരുത്തി പാലം, എം ജി റോഡ് വഴി 21.097 കിലോമീറ്റര്‍ പിന്നിട്ട് മഹാരാജാസ് മൈതാനത്തെത്തും. ഹാഫ് മാരത്തണൊപ്പം10 കിലോമീറ്റര്‍ അമച്വര്‍ ടൈംഡ് റണ്‍, ഏഴു കിലോമീറ്റര്‍ ഓട്ടം തുടങ്ങി വിവിധ ഇനങ്ങളും ഒരുക്കിയിട്ടുണ്ട്. 65 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക.