Connect with us

Kasargod

നീലേശ്വരം-പള്ളിക്കര മേല്‍പ്പാലം നിര്‍മാണത്തിന് നടപടി ത്വരിതപ്പെടുത്തണം: എസ് വൈ എസ്

Published

|

Last Updated

ചെറുവത്തൂര്‍: നാഷണല്‍ ഹൈവേയിലെ നീലേശ്വരം-പള്ളിക്കര മേല്‍പാലത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കാനുള്ള പദ്ധതികള്‍ ത്വരിതപ്പെടുത്തണമെന്ന് ചെറുവത്തൂര്‍ സോണ്‍ എസ് വൈ എസ് എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
പലപ്പോഴും മണിക്കൂറുകള്‍തന്നെ യാത്രാതടസം നേരിടുന്ന ഇതുവഴിയുള്ള ഗതാഗത തടസത്തിന് അടിയന്തിരമായി അറുതിവരുത്താന്‍ നടപടികളുണ്ടാകണമെന്ന് യോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.
പ്രസിഡന്റ് ഹംസ മിസ്ബാഹി ഓട്ടപ്പടവ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, മുഹമ്മദ് ഫൈസി, എ കെ എം മുന്‍ഷി, യൂസുഫ് മദനി, ഇ പി എം കുട്ടി മൗലവി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി സ്വാഗതവും ഇബ്‌റാഹിം നീലംപാറ നന്ദിയും പറഞ്ഞു.

Latest