Connect with us

Ongoing News

ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് ഗുജറാത്തിലേക്ക്

Published

|

Last Updated

കോഴിക്കോട്: ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് ഗുജറാത്തിലേക്ക്. ഗുജറാത്തിലെ ബറോഡയില്‍ പരീശീലന കേന്ദ്രം തുടങ്ങാന്‍ സ്‌പോറ്റ്‌സ് അതോറിറ്റി ഓഫ് ഗുജറാത്തുമായി പിടി ഉഷ ധാരണയില്‍ എത്തി. അടുത്ത മാസം 9 മുതല്‍ ബറോഡയില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും.
ലോക ശ്രദ്ധ നേടിയ കായിക താരങ്ങളെ വളര്‍ത്തിയെടുത്ത പി ടി ഉഷയെ സംസ്ഥാനത്തിന്റെ കായിക വികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിന്റെ ഉഷാ സ്‌കൂളിന്റെ മാതൃകയില്‍ ബറോഡയില്‍ അത്‌ലറ്റിക് കേന്ദ്രം തുടങ്ങാണ് പദ്ധതി. സ്‌പോട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത് ഡയറക്ടര്‍ സതീഷ് പ്രധാനുമായി ധാരണപത്രം ഒപ്പിടാന്‍ തീരുമാനിച്ചതായി പിടി ഉഷ അറിയിച്ചു.
അടുത്ത മാസം 9 മുതല്‍ 14 വരെ ബറോഡയില്‍ പിടി ഉഷയുടെ നേതൃത്വത്തില്‍ സെലക്ഷന്‍ ട്രയല്‍ നടക്കും. 30 കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പ്രവേശനം. പിന്നീട് 40 കുട്ടികള്‍ വരെ പ്രവേശനം നല്‍കും. പിടി ഉഷയുടെ നേതൃത്വത്തിലും ഉഷ നിയോഗിക്കുന്ന മറ്റ് കോച്ചുമാരുടെ കീഴിലുമായിരിക്കും പരീശീലനം നടത്തുക. കിനാലൂരിലെ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് നിലനര്‍ത്തി കൊണ്ടാകും ഗുജറാത്തിലെ പ്രവര്‍ത്തനങ്ങളുണ്ടാകുക.സംസ്ഥാനത്തിന്റെ കായിക വികസനത്തിനായി മോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് തന്നെ ഉഷയെ ഗുജറാത്തിലേക്ക് ക്ഷണിച്ചിരുന്നു. ഗെയിംസുകളുടെ തിരക്ക് കഴിഞ്ഞതോടെയാണ് ക്ഷണം സ്വീകരിച്ച് ഉഷ ഗുജറാത്തിലേക്ക് പോകുന്നത്.