Connect with us

Ongoing News

കൂടുതല്‍ സൗകര്യങ്ങളോടെ സഞ്ചാരികളെ കാത്ത് കുറുവ ദ്വീപ്

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാനത്തെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായ വയനാട്ടിലെ കുറുവ ദ്വീപ് സന്ദര്‍ശകര്‍ക്കായി ഈ മാസം അവസാനത്തോടെ തുറക്കും.
കാലവര്‍ഷാരംഭത്തോടെ ദ്വീപിലേക്കുള്ള സന്ദര്‍ശനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സന്ദര്‍ശകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് അധികൃതര്‍. പ്രകൃതിരമണീയമായ കാഴ്ചയാണ് ദ്വീപിന്റെ പ്രത്യേകത.
പനമരം, മാനന്തവാടി പുഴകള്‍ കൂടല്‍ക്കടവില്‍ സംഗമിച്ച് കബനി നദിയായി രൂപപ്പെടുന്ന ഭാഗത്താണ് 60ഓളം തുരുത്തുകള്‍ അടങ്ങുന്ന കുറുവ ദ്വീപ് സമൂഹം. ജൈവവൈവിധ്യത്താല്‍ സമ്പന്നമാണിവിടം. അത്യപൂര്‍വ ജന്തു, സസ്യജാലങ്ങള്‍ ഇവിടെ കാണപ്പെടുന്നു. വിവിധയിനം പക്ഷികള്‍, ചിത്രശലഭങ്ങള്‍, ഉരഗങ്ങള്‍ എന്നിവയുടെ താവളമാണിവിടം. ഇവയെ തൊട്ടറിയാനും പഠനം നടത്താനുമായി ഒട്ടേറെ വിദ്യാര്‍ഥികളും വിനോദസഞ്ചാരികളും ഇവിടെയത്തെുന്നുണ്ട്.
വിദേശ ടൂറിസ്റ്റുകള്‍ ഇവിടെയത്തെി ദിവസങ്ങളോളം തങ്ങുന്നത് പതിവാണ്. വനം വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള ഈ ദ്വീപ് സമൂഹത്തിലേക്കുള്ള സന്ദര്‍ശനത്തിന് സഹായിക്കുന്നത് വനസംരക്ഷണ പ്രവര്‍ത്തകരും ഗൈഡുകളുമാണ്.
വര്‍ഷംതോറും രണ്ട് ലക്ഷത്തോളം പേര്‍ ഇവിടെയത്തെുന്നു. ഇവിടെയുള്ള ചങ്ങാടയാത്ര വേറിട്ട അനുഭവമാണ്. പാറക്കെട്ടുകള്‍ നിറഞ്ഞ ജലാശയങ്ങളും കുളിര്‍മയുള്ള കാലാവസ്ഥയും വീണ്ടും വീണ്ടും ഇവിടം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
വയനാട്ടിലത്തെിയാല്‍ മാനന്തവാടി ഭാഗത്തുനിന്ന് പയ്യമ്പിള്ളി, പാല്‍വെളിച്ചം വഴി 25 കിലോമീറ്ററും പുല്‍പ്പള്ളി ടൗണില്‍നിന്ന് പാക്കം വഴി 12 കിലോമീറ്ററും സഞ്ചരിച്ചാല്‍ കുറുവയിലത്തൊം. കുറുവ അടഞ്ഞുകിടക്കുകയാണെങ്കിലും ഈ വിവരമറിയാതെ ദ്വീപ് കാണാനായി നിത്യവും നിരവധി പേര്‍ ഇവിടെയത്തെി നിരാശയോടെ മടങ്ങുകയാണ്.
കഴിഞ്ഞ പൊതു ഒഴിവ് ദിനങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്. ഈ സാഹചര്യത്തിലാണ് സന്ദര്‍ശകര്‍ക്കായി ദ്വീപ് തുറന്നുകൊടുക്കാന്‍ അധികൃതര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുത്തത്.