Connect with us

Gulf

ആര്‍ എസ് സി സോണ്‍ സാഹിത്യോല്‍സവ്

Published

|

Last Updated

abudabiഅബുദാബിയില്‍ ഖാലിദിയ സെക്ടര്‍ ജേതാക്കള്‍

അബുദാബി: വിദ്യാര്‍ഥികളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിന് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് 2014ന്റെ ഭാഗമായി അബുദാബി സോണ്‍ മുസഫ്ഫയില്‍ സംഘടിപ്പിച്ച സാഹിത്യോത്സവില്‍ ഖാലിദിയ സെക്ടര്‍ ജേതാക്കളായി.
സോണ്‍ പരിധിയിലെ ഒമ്പത് സെക്ടറുകളിലെ അറുപതോളം യൂണിറ്റുകളില്‍ നിന്നുള്ള ആയിരത്തോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. സ്റ്റേജ്, സ്റ്റേജിതര വിഭാഗങ്ങളിലായി 45 ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്.
മുസഫ്ഫ ഫ്യൂച്ചര്‍ സ്‌കൂളില്‍ നടന്ന കലാപരിപാടിയുടെ ഉദ്ഘാടനം സോണ്‍ പ്രസിഡന്റ് സമദ് സഖാഫിയുടെ അധ്യക്ഷതയില്‍ എഞ്ചി. ഷാനവാസ് ഉദ്ഘാടനം ചെയ്തു. വൈകുന്നേരം എട്ടിന് സ്വാഗത സംഘം പ്രോഗ്രാം ചെയര്‍മാന്‍ ഹമീദ് സഅദി ഈശ്വരമംഗലത്തിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം സെക്രട്ടറി മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്തു.
പി വി അബൂബക്കര്‍ മൗലവി, കൗസര്‍ സഖാഫി, ഹമീദ് ഈശ്വരമംഗലം, കാസിം പുറത്തില്‍, മജീദ് ഹാജി, ഫദ്‌ലു ലുലു, ഷാജഹാന്‍ ഒയാസീസ്, ഉസ്മാന്‍ സഖാഫി സംസാരിച്ചു. മുസഫ്ഫ, അല്‍ വഹ്ദ സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. വിജയികള്‍ക്കുള്ള ട്രോഫി ഷാജഹാന്‍ ഒയാസീസ് വിതരണം ചെയ്തു.

deraദുബൈയില്‍ ദേര സെക്ടര്‍
ദുബൈ: രിസാല സ്റ്റഡിസര്‍ക്കിള്‍ ദുബൈ സോണ്‍ ആറാമത്എഡിഷന്‍ സാഹിത്യോത്സവില്‍ ദേര സെക്ടറിന് വീണ്ടും കലാകിരീടം. 226 പോയിന്റ് നേടിയാണ് ദേര സെക്ടര്‍ഒന്നാമതെത്തിയത്. 196 പോയിന്റ് നേടി മുഹൈസിന സെക്ടര്‍, 188 പോയിന്റുകളോടെ മുറഖബാത്ത് സെക്ടര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. സീനിയര്‍ വിഭാഗത്തില്‍ നിന്നും മത്സരിച്ച് ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ദേരസെക്ടറിലെ അബൂത്വാഹിറിനെ കലാപ്രതിഭയായി തിരഞ്ഞെടുത്തു.
അഞ്ച് വിഭാഗങ്ങളില്‍ 44 മത്സര ഇനങ്ങളിലായി ഏഴ് സെക്ടറുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 400ല്‍ പരം കലാപ്രതിഭകളാണ് മത്സരിച്ചത്. അഞ്ച് വേദികളിലായാണ് കലാ-സാഹിത്യമത്സരങ്ങള്‍ ക്രമീകരിച്ചത്. സമാപനത്തോടനുബാന്ധിച്ച് നടന്ന സാംസ്‌കാരിക സംഗമം മുസ്തഫ ദാരിമി വിളയൂരിന്റെ അധ്യക്ഷതയില്‍ കേരള ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പ്രഫ. എ കെ അബ്ദുല്‍ഹമീദ് സാഹിബ് ഉദ്ഘാടനം ചെയ്തു. അഹമദ് മുസ്‌ലിയാര്‍ സഅദിയ്യ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഡോ. മുഹമ്മദ് കാസിം ശിഫ, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ശംസുദ്ദീന്‍ നെല്ലറ, എ കെ അബുബക്കര്‍ മുസ്‌ലിയാര്‍ കട്ടിപ്പാറ, മാത്യു ഇ ടി നിക്കായി, അബ്ദുല്‍ ഹയ്യ് അഹ്‌സനി, ശരീഫ് കാരശ്ശേരി, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, വി എം കോയമാസ്റ്റര്‍, ഷാബു കിളിത്തട്ടില്‍ എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. സി എം എ ചേറൂര്‍, പി സി കെ അബ്ദുല്‍ജബ്ബാര്‍, ഷമീം തിരൂര്‍, ഡോ. ദീപക് ജയദേവന്‍, അബ്ദുസ്സലാം മാസ്റ്റര്‍ കാഞ്ഞിരോട്, ശിഹാബ് തൂണേരി തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ഹകീം അല്‍ ഹസനി സ്വാഗതവും നൗഫല്‍ കുളത്തൂര്‍ നന്ദിയും പറഞ്ഞു.