Connect with us

Gulf

പച്ചക്കറി കൃഷിക്ക് ഫാക്ടറി

Published

|

Last Updated

ദുബൈ: ഫാക്ടറിയില്‍ പച്ചക്കറി കൃഷി ചെയ്യുന്ന സംവിധാനങ്ങളുമായി ഇലക്‌ട്രോണിക്‌സ് രംഗത്തെ ഭീമന്മാരായ പനാസോണിക്. ജൈറ്റെക്‌സില്‍ ഇതിന്റെ അവതരണം ശ്രദ്ധേയമായി. കീടനാശിനികളെ തുരത്താന്‍ രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കേണ്ടതില്ലെന്നതാണ് ഇതിന്റെ മെച്ചം. മാത്രമല്ല, വിളവെടുപ്പിന് കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ ആവശ്യമുള്ളൂവെന്ന് പനാസോണിക് ഫാക്ടറി സൊല്യൂഷന്‍സ് മാനേജര്‍ ആല്‍ഫ്രഡ് താംചുക്ഹിയാന്‍ പറഞ്ഞു. പ്രത്യേകം തയ്യാറാക്കിയ ഇലക്‌ട്രോണിക് അറകളിലാണ് പച്ചക്കറി വിളയിക്കാന്‍ കഴിയുക. ജപ്പാനിലും മറ്റും ഇത് വ്യാപകമായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിക്കുകയുമില്ല. ഇന്ത്യയിലും താമസിയാതെ സാങ്കേതിക വൈദഗ്ധ്യം എത്തുമെന്നും ആല്‍ഫ്രഡ് താംചുക് ഹിയാന്‍ പറഞ്ഞു.

Latest