Connect with us

Gulf

'പ്രവാസികള്‍ക്കു വേണ്ടത് ഓണ്‍ലൈന്‍ വോട്ടവകാശം'

Published

|

Last Updated

അജ്മാന്‍: പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗാണ് അഭികാമ്യമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവും ഔഷധി ചെയര്‍മാനുമായ അഡ്വ. ജോണി നെല്ലൂര്‍. എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍(ഇ പി ഡബ്ലിയു എ) അജ്മാനില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. പ്രോക്‌സി വോട്ടവകാശം എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പകരക്കാരനെ വോട്ട് ചെയ്യാനേല്‍പ്പിച്ചാല്‍ ഉദ്ദേശിച്ചവര്‍ക്കു തന്നെ വോട്ടു ചെയ്യുമെന്ന് എന്താണുറപ്പെന്ന് അദ്ദേഹം ചോദിച്ചു. ഇ പി ഡബ്ല്യു എ ഇവിടെയും നാട്ടിലും ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ജോണി നെല്ലൂര്‍ അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് വി കെ ബേബി അധ്യക്ഷത വഹിച്ചു. രക്ഷാധികാരിയും നോര്‍ക്ക റൂട്ട്‌സ് ഡയരക്ടറുമായ ഇസ്മാഈല്‍ റാവുത്തര്‍ ജോണി നെല്ലൂരിന് ഉപഹാരം നല്‍കി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. വൈ എ റഹീം, സുപ്രീം കോടതി അഭിഭാഷകനും ഹിന്ദുസ്ഥാന്‍ സ്‌കൗട്ടസ് ആന്‍ഡ് ഗൈഡ്‌സ് കമ്മീഷണറുമായ വിനോദ് കുമാര്‍ ബിദൂരി, രാഷ്ട്രപതിയുടെ അധ്യാപക അവാര്‍ഡ് ജേതാവും അല്‍ അമീര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ എസ് ജെ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി കെ വി ഇബ്രാഹിംകുട്ടി സ്വാഗതവും കോ-ഓഡിനേറ്റര്‍ പി ബി മൂര്‍ത്തി നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.