Connect with us

Malappuram

വാട്‌സ് ആപ്പിലും തരംഗമായി വട്ടംകുളം കൃഷിഭവന്‍

Published

|

Last Updated

എടപ്പാള്‍: സോഷ്യല്‍ മീഡിയകളെ കാര്‍ഷിക പുരോഗതിക്കും പ്രചാരണത്തിനും കൂട്ടായ്മക്കായി ഉപയോഗപ്പെടുത്തി വട്ടംകുളം കൃഷി ഭവന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ വര്‍ധിക്കുന്നു.
ആദ്യമായി സംസ്ഥാനത്ത് കൃഷിഭവന്റെ പേരില്‍ ഫേസ് ബുക്ക് അക്കൗണ്ട് ആരംഭിച്ചത് വട്ടംകുളം കൃഷിഭവനാണ്. ഇപ്പോള്‍ കൃഷി ഭവന്‍ വാട്ട്‌സ് ആപ്പിലേക്കും പ്രവേശിച്ചിരിക്കുകയാണ്. കാര്‍ഷിക മേഖലയിലെ പുതിയ രീതികള്‍, സംവിധാനങ്ങള്‍, അറിവുകള്‍ എന്നിവ സൗഹൃദ കൂട്ടായ്മകള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഫേസ്ബുക്ക് അക്കൗണ്ടിന് ഇതിനകം കഴിഞ്ഞതിനൊപ്പം കൃഷി ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരുടെ വിജയങ്ങള്‍, പരമ്പരാഗത കൃഷി രീതികള്‍ എന്നിവക്കു സൗഹൃദ കൂട്ടായ്മയിലേക്ക് എത്തിക്കാന്‍ ഫേസ്ബുക്ക് വഴി കഴിഞ്ഞു.
കൃഷിയെ സനേഹിക്കുന്നവര്‍ക്ക് കൃഷിഭവനുമായി നേരിട്ട് ബന്ധപ്പെടുന്നതിനും സഹായങ്ങളും നിര്‍ദേശങ്ങളും ലഭിക്കുന്നതിനും ലഭ്യമാക്കന്നതിനുമായാണ് ഇപ്പോള്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നത്. മറ്റു ജില്ലകളിലെല്ലാം കൃഷി വകുപ്പ് മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് കൃഷിഭവനുകള്‍ക്ക് നല്‍കിയപ്പോള്‍ മലപ്പുറം ജില്ലയിലെ കൃഷിഭവനുകള്‍ക്ക് ലഭിച്ചില്ല. ഇതിനെ തുടര്‍ന്ന് കൃഷി ഓഫീസര്‍ ജോഷി സ്വന്തം കൈയില്‍ നിന്നും പണം മുടക്കിയാണ് ഫേന്‍സി നമ്പറോടുകൂടിയ ബി എസ് എന്‍ എല്ലിന്റെ സിം കാര്‍ഡ് വാട്‌സ് ആപ്പിനായി വാങ്ങിയത്. വാട്‌സ് ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി ടാബും കൃഷി ഓഫീസര്‍ സ്വന്തമായി വാങ്ങിയിട്ടുണ്ട്. 9495800003 എന്ന മൊബൈല്‍ ഫോണ്‍ നമ്പറാണ് വാട്‌സ് ആപ്പിനായി ഉപയോഗിക്കുന്നത്.

 

Latest