Connect with us

Wayanad

പൊതുവിദ്യാഭ്യാസ രംഗത്തെ ഭരണ രീതികളില്‍ പരിഷ്‌കരണം അനിവാര്യം -അസെറ്റ്

Published

|

Last Updated

കല്‍പ്പറ്റ: കേരളത്തിലെ പൊതുവിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് ഭരണപരമായ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്ന് അസോസിയേഷന്‍ ഫോര്‍ സ്‌റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് (അസെറ്റ്) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അക്കാദമിക് മോണിറ്ററിങ്, സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുടെ ചുമതല ഒരാള്‍ക്ക് തന്നെയാവുന്നത് വിദ്യാലയ മേധാവികള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുന്നു. ഉച്ചക്കഞ്ഞി, യൂനിഫോം, സ്‌കോളര്‍ഷിപ്പുകള്‍, മേളകള്‍, വിവര ശേഖരണം തുടങ്ങിയവക്കു വേണ്ടി അധ്യയന സമയം നീക്കിവെക്കാന്‍ നിര്‍ബന്ധിതരായ അധ്യാപകരെ അധ്യാപനേതരമായ ഉത്തരവാദിത്തങ്ങളില്‍ നിന്ന് സ്വതന്ത്രരാക്കണം. ഇതിനായി മുഴുവന്‍ വിദ്യാലയങ്ങളിലും സ്ഥാപന മേധാവിക്ക് കീഴില്‍ സീനിയര്‍ അധ്യാപകരെ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി നിയമിക്കണം.
ഉപരിപഠനത്തിന് സ്‌പോര്‍ട്‌സ് ക്വോട്ട പോലെ ഇതര മേഖലകളിലെ ജേതാക്കള്‍ക്കും പ്രത്യേക ക്വോട്ട അനുവദിക്കണമെന്ന് അസെറ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്ന എയിഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഈ കാലയളവില്‍ അവധി നിര്‍ബന്ധമാക്കണം. പൊതുസമൂഹത്തെ തങ്ങളുമായി അടുപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുമായി രൂപപ്പെട്ട കൂട്ടായ്മയാണ് “അസെറ്റ്” എന്ന് ഭാരവാഹികള്‍ വിശദീകരിച്ചു.
“സര്‍വീസ് പരിഷ്‌കരണം ഒരു ജനാധിപത്യ പ്രക്ഷോഭമാണ്” എന്ന മുദ്രാവാക്യവുമായി നടത്തുന്ന സംസ്ഥാന ക്യാമ്പയിനോടനുബന്ധിച്ചുള്ള സന്ദേശയാത്ര ശനിയാഴ്ച വയനാട്ടില്‍ പര്യടനം നടത്തി.
മാനന്തവാടി, ബത്തേരി, കല്‍പറ്റ എന്നിവിടങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബിലാല്‍ ബാബു, സംസ്ഥാന കമ്മിറ്റിയംഗം വി.പി. അഷ്‌റഫ്, ജില്ലാ വൈ. പ്രസിഡന്റ് പ്രേംനാഥ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.