Connect with us

Palakkad

ഇസ്‌ലാം വായനക്ക് പ്രാധാന്യം നല്‍കുന്ന മതം: സെബാസ്റ്റ്യന്‍ പോള്‍

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് കലാലയങ്ങളില്‍ പഠിച്ചിറങ്ങുന്ന സ്ത്രീകള്‍ കൂടുതലാണെങ്കിലും തൊഴിലിടങ്ങളില്‍ എത്തുന്നവരുടെ എണ്ണം കുറവാണെന്ന് പ്രമുഖ മാധ്യമ നിരൂപകന്‍ ഡോ സെബാസ്റ്റിയന്‍ പോള്‍. എം ഇ എസ് ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് പാലക്കാട് സംഘടിപ്പിച്ച മുസ്‌ലി സ്ത്രീ ശാക്തീകരണം സാധ്യതകളും വെല്ലുവിളികളും സെമിനാറില്‍ സംസാരിക്കുകായായിരുന്നു അദ്ദേഹം.
കോളജുകളില്‍ മറ്റും വിദ്യാര്‍ഥികളില്‍ ബഹുഭൂരിഭാഗവും പെണ്‍കുട്ടികളാണ്. എന്നാല്‍ പഠിച്ചിറങ്ങുന്നവര്‍ അടുക്കളകളില്‍ തളച്ചിടപ്പെടുകയാണ്. ഏതെങ്കിലും മതങ്ങളുടെ പ്രശ്‌നമല്ലിത്. വസ്ത്ര ധാരണത്തില്‍ സ്ത്രീക്ക് സ്വതന്ത്ര അവകാശമുണ്ട്. ഇതിനെതിരെയുള്ള കടന്നുകയറ്റം മനുഷ്യാവകാശ ലംഘനമാണ്. വായനക്ക് പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്‌ലാമെന്നും അദ്ദേഹം പറഞ്ഞു. എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍ മോഡറേറ്ററാ യിരുന്നു. ഡോ. എം എന്‍ കാരശ്ശേരി, അഡ്വ. നൂര്‍ബിന റഷീദ്, ഡോ. പി ഗീത, സി ടി സക്കീര്‍ ഹുസൈന്‍, എം അബ്ദുള്‍ കരീം, എസ് എം എസ് മുജീബ് റഹ്മാന്‍, വി യു അമീറ, ഡോ. കെ പി അബൂബക്കര്‍, വി എ ജബ്ബാറലി, പ്രേമസോമന്‍ സംസാരിച്ചു.