Connect with us

Palakkad

മോട്ടോര്‍ വാഹനവകുപ്പ് ഒമ്പതു ലക്ഷം പിഴ ഈടാക്കി

Published

|

Last Updated

പാലക്കാട്: മോട്ടോര്‍ വാഹന വകുപ്പ് ജില്ലയിലുടനീളം മൂന്നു ദിവസങ്ങളിലായി നടത്തിയ പ്രത്യേക വാഹന പരിശോധനയില്‍ 839 കേസുകളില്‍ നിന്നായി 8,85,950 രൂപ പിഴ ഈടാക്കി.
വിവിധ സ്‌ക്വാഡുകളായി നടത്തിയ പരിശോധനയില്‍ ആര്‍ ടി ഒ ഓഫീസിലേയും അഞ്ച് സബ് ആര്‍ ടി ഒ ഓഫീസുകളിലേയും ഉദ്യോഗ്സ്ഥര്‍ പങ്കെടുത്തു. വാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്തതിനും മെബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും 205 ആളുകള്‍ക്കെതിരെയും നികുതി അടയ്ക്കാതെയും, ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 105 പേര്‍ക്കെതിരെയും കേസെടുത്തു.
അമിതവേഗതയിലും അപകടകരമായ രീതിയിലും വാഹനമോടിച്ചതിനും ഇന്‍ഷൂറന്‍സ്, സ്പീഡ് ഗവര്‍ണര്‍ എന്നിവയില്ലാതെ വാഹനമോടിച്ചതിനും 196 പേര്‍ക്കെതിരെയും കേസെടുത്തു. വാഹനപരിശോധന ഉദ്യോഗസ്ഥര്‍ സുരക്ഷിത യാത്രക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി.

---- facebook comment plugin here -----

Latest