Connect with us

Kozhikode

മാഫിയക്കെതിരെ നടപടി ശക്തമാക്കുന്നു മണല്‍ കടത്ത് ഇനി മുതല്‍ മോഷണക്കുറ്റം

Published

|

Last Updated

കൊയിലാണ്ടി: മണല്‍ മാഫിയാ സംഘത്തിന് മേല്‍ പോലീസിന്റെ കുരുക്ക് മുറുക്കുന്നു. വര്‍ധിച്ചുവരുന്ന നിയമ വിരുദ്ധ പുഴമണല്‍ കടത്തലിനെതിരെ സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തിലാണ് നടപടി ശക്തമാക്കുന്നത്.
മണല്‍ മാഫിയക്കെതിരെ ഇനി മുതല്‍ മോഷണക്കുറ്റത്തിന് കേസെടുക്കും. അനധികൃതമായി മണല്‍ വാരുന്നവരും കടത്തുന്നവരും ഒത്താശ ചെയ്യുന്നവരുമെല്ലാം കേസില്‍ പ്രതിചേര്‍ക്കപ്പെടും.
മണല്‍ കടത്തുകാര്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ പ്രകാരം ചുമത്തുന്ന കേസുകളില്‍ പ്രതികള്‍ പിഴ അടച്ച് രക്ഷപ്പെടുകയാണ് പതിവ്. മിക്കപ്പോഴും മണല്‍ ലോറിയുടെ ഡ്രൈവര്‍ മാത്രമാണ് പ്രതിയാകുക. പോലീസ് സ്റ്റേഷനില്‍ നിന്നു തന്നെ പ്രതിക്ക് ജാമ്യവും ലഭിക്കും. ഇതിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയായ 25,000 രൂപ അടച്ചു ആഴ്ചകള്‍ക്കുള്ളില്‍ ലോറിയും തിരിച്ചെടുത്ത് വീണ്ടും പ്രതികള്‍ പഴയ പണി തുടരും.
ഇനി മുതല്‍ ലോറി ഡ്രൈവറെ കൂടാതെ വാഹന ഉടമസ്ഥന്‍, വാഹനത്തിലുള്ള മറ്റുള്ളവര്‍, മണല്‍ വാരുന്നവര്‍, മണല്‍ വാഹനത്തിന് അകമ്പടി പോകുന്നവര്‍, ഇടനിലക്കാര്‍ തുടങ്ങിയവരും മോഷണ കേസില്‍ പ്രതികളാകും.

---- facebook comment plugin here -----

Latest