Connect with us

National

വാടാതെ താമര: ഹരിയാനയിലും മഹാരാഷ്ട്രയിലും ബി ജെ പി തരംഗം

Published

|

Last Updated

ന്യൂഡല്‍ഹി: ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് മുന്നേറ്റം. ഹരിയാനയില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയ ബി ജെ പി മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി. മഹാരാഷ്ട്രയില്‍ ശിവസേനയും ഹരിയാനയില്‍ ഐ എന്‍ എല്‍ ഡി യുമാണ് രണ്ടാം സ്ഥാനത്ത്. രണ്ടിടങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

2009ല്‍ മഹാരാഷ്ട്രയില്‍ 46 സീറ്റുണ്ടായിരുന്ന ബി ജെ പി 120 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ 82 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് 42 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. എന്‍ സി പി 41ഉം ശിവസേന 63ഉം സീറ്റുകള്‍ നേടി.

ഹരിയാനയില്‍ 2009ല്‍ വെറും നാല് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബി ജെ പി 47 സീറ്റ് നേടി ഒറ്റക്ക് അധികാരത്തിലേക്ക് നീങ്ങുകയാണ്. 40 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് 15 സീറ്റിലേക്കൊതുങ്ങി. 19 സീറ്റുനേടി ഐ എന്‍ എല്‍ ഡിയാണ് ഹരിയാനയില്‍ രണ്ടാം സ്ഥാനത്ത്.

മഹാരാഷ്ട്രയില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാനാവാതെ വന്നതോടെ സഖ്യ രൂപീകരണത്തെ കുറിച്ച് ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബി ജെ പിയെ പിന്തുണക്കാന്‍ തയ്യാറാണെന്ന് ശിവസേന നേതൃത്വം വ്യക്തമാക്കി. ശിവസേനയുമായി ശത്രുതയില്ലെന്ന് ബി ജെ പി നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.

Latest