Connect with us

Kasargod

സമസ്ത ഉലമാ കോണ്‍ഫറന്‍സ് സമാപിച്ചു

Published

|

Last Updated

പുത്തിഗെ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസറഗോഡ് താലൂക്ക് കമ്മിറ്റി പുത്തിഗെ മുഹിമ്മാത്തില്‍ സംഘടിപ്പിച്ച സമസ്ത ഉലമാ കോണ്‍ഫറന്‍സ് ആദര്‍ശത്തിലൂന്നിയ ആത്മീയ മുന്നേറ്റത്തിന് ധിഷണാപരമായി നേതൃത്വം നല്‍കുന്നതിന് പ്രതിജ്ഞ പുതുക്കി സമാപിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന ഉലമാ കോണ്‍ഫറന്‍സ് വിഷയ ക്രമീകരണങ്ങളുടെയും സംഘാടനാ മികവിന്റെയും മുന്നൂറിലേറെ വരുന്ന പണ്ഡിതന്മാര്‍ ഗഹനമായ ക്ലാസ്സുകള്‍ ശ്രവിക്കുന്നതിന് പകരം സംശയ നിവാരണത്തിന്റെയും മുഖാമുഖത്തിന്റെയും വേദിയാക്കി മാറ്റി .
“തര്‍ക്കുല്‍ മുവാലത്ത്” എന്ന വിഷയത്തില്‍ നടന്ന മുഖാമുഖത്തിന് മുഹമ്മദലി സഖാഫി തൃക്കരിപ്പൂരും, “തബ്‌ലീഗ് ജമാഅത്ത് കാണാപുറങ്ങള്‍” എന്ന വിഷയത്തില്‍ സംശയനിവാരണത്തിന് അബ്ദുറശീദ് സഖാഫിയും നേതൃത്വം നല്‍കി. രാവിലെ നടന്ന “കശ്ഫുല്‍ ഉമ്മ” പാരായണത്തിനും പ്രാര്‍ഥനക്കും മൊയ്തീന്‍ സഅദി ചേരൂര്‍ നേതൃത്വം നല്‍കി. ആത്മീയ സെഷന്‍ അലിക്കുഞ്ഞി മുസ്‌ലിയാരും വിദാഇന്ന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളും നേതൃത്വം നല്‍കി.
സയ്യിദ് ഇബ്‌റാഹിം അല്‍ഹാദി സഖാഫി ചൂരി, യു പി എസ് തങ്ങള്‍ അര്‍ളടുക്ക, യു പി എസ് തങ്ങള്‍ മിനിഎസ്റ്റേറ്റ്,ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി, മുത്തുക്കോയ തങ്ങള്‍ കണ്ണവം, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ബദ്‌രിയ്യ നഗര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം പി അബ്ദുല്ല ഫൈസി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ സഖാഫി ദേശാംകുളം, മുനീര്‍ ബാഖവി തുരുത്തി, ഇബ്‌റാഹിം ദാരിമി ഗുണാജെ പ്രസംഗിച്ചു. വൈ എം അബ്ദുറഹ്മാന്‍ അഹ്‌സനി സ്വഗതവും മൂസ സഖാഫി കളത്തൂര്‍ നന്ദിയും പറഞ്ഞു.

 

Latest