Connect with us

National

ഡീസല്‍ വില 3.37 കുറഞ്ഞു

Published

|

Last Updated

Petrol_pumpന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ താഴുന്ന പശ്ചാത്തലത്തില്‍ ഡീസല്‍ വില ലിറ്ററിന് 3.37 രൂപ കുറച്ചു. പുതിയ വില അര്‍ധരാത്രിയോടെ നിലവില്‍ വന്നു. അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഡീസല്‍ വിലയില്‍ ഇത്രയും വലിയ കുറവുണ്ടാകുന്നത്. 2009 ജനുവരി 29ന് ലിറ്ററിന് രണ്ട് രൂപ കുറഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ വിലക്കുറവ്. എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിന്റെ പേരില്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ ഒന്നിനടക്കം കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ തുടര്‍ച്ചയായി അമ്പത് പൈസ കണ്ട് വില വര്‍ധിപ്പിച്ചു വരികയാണ്. ഇത് പ്രകാരം മൊത്തം 11.81 രൂപയാണ് ലിറ്ററിന് വര്‍ധിച്ചത്.

---- facebook comment plugin here -----

Latest