Connect with us

National

പാചക വാതക സബ്‌സിഡി ബാങ്കുവഴിയാക്കും

Published

|

Last Updated

lpgന്യൂഡല്‍ഹി: പാചക വാതക സബ്‌സിഡി ബാങ്ക് വഴി നല്‍കുന്ന കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ പദ്ധതി ബി ജെ പി സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ പദ്ധതി പുതിയ രൂപത്തില്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിച്ചു.

നേരത്തെ യു പി എ സര്‍ക്കാര്‍ ഏറെ പഴിക്കേട്ട നയതീരുമാനമായിരുന്നു ഇത്. ബി ജെ പി ഉള്‍പ്പെടുയുള്ള കക്ഷികള്‍ അന്ന് യു പി എ സര്‍ക്കാരിനെതിരെ രംഗത്തു വന്നിരുന്നു.

അടുത്ത മാസം പത്തുമുതല്‍ ഈ പദ്ധതി ആരംഭിക്കാനാണ് തീരുമാനം. ഇതോടെ കേരളത്തിലെ 14 ജില്ലകളിലും പാചക വാതകത്തിന് ഡയറക്ട് ക്യാഷ് ട്രാന്‍സ്ഫര്‍ പദ്ധതി നടപ്പാകും. പ്രകൃതി വാതകത്തിന്റെ വിലനിര്‍ണയത്തിന് പുതിയ ഫോര്‍മുലക്കും കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി.