Connect with us

Kerala

പിണറായിക്ക് കൊലയാളികളുടെ മനസെന്ന് ചെന്നിത്തല

Published

|

Last Updated

ramesh chennithalaതിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കൊലയാളികളുടെ മനസാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതു കൊണ്ടാണ് എം ജി കോളജ് ആക്രമണ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കേസ് പിന്‍വലിച്ചതിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. അതില്‍ കൂടുതലൊന്നും പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞു.

കതിരൂര്‍ മനോജ് വധക്കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കും. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.