Connect with us

National

ദരിദ്രരെ അവഗണിക്കുന്ന ഡോക്ടര്‍മാരുടെ കൈവെട്ടുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി

Published

|

Last Updated

മൊതിഹാരി: ദരിദ്രരായ ജനങ്ങളെ അവഗണിക്കുന്ന ഡോക്ടര്‍മാരുടെ കൈ വെട്ടുമെന്ന മുന്നറിയിപ്പുമായി ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചി. അതിന്റെ പേരില്‍ എന്തുനടപടിയുണ്ടായാലും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ദരിദ്രരുടെ ജീവിതം വെച്ച് കളിക്കാന്‍ ഡോക്ടര്‍മാരെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ പുതുതായി നിര്‍മ്മിച്ച ആശുപത്രി ഉദ്്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ജിതന്‍ റാം മഞ്ചി.

 

Latest