Connect with us

Kozhikode

എ എസ് പി അടക്കം നിരവധി പോലീസുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരുക്ക്

Published

|

Last Updated

വടകര: മടപ്പള്ളി ഗവ. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ നടത്തിയ ആഹ്ലാദ പ്രകടനം അക്രമാസക്തമായി. എ എസ് പി അടക്കം നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റു. കോളജ് പരിസരത്ത് നിന്നുണ്ടായ കല്ലേറിലാണ് എ എസ് പി യതീഷ് ചന്ദ്ര അടക്കമുള്ളവര്‍ക്ക് പരുക്കേറ്റത്.
എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ വിദ്യാര്‍ഥികള്‍ നാദാപുരം റോഡില്‍ ദേശീയ പാത ഉപരോധിച്ചു. ഇതിന് നേതൃത്വം നല്‍കിയവരെ നീക്കുന്നതിനിടയില്‍ പോലീസിന് നേരെ വ്യാപകമായ കൈയേറ്റം നടന്നു.
പോലീസ് മര്‍ദനത്തില്‍ പരുക്കേറ്റ എസ് എഫ് ഐ നേതാക്കളായ ജഗത്, നിധിന്‍, രജീഷ്, നിബിന്‍ എന്നിവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ നേതാക്കളായ അശ്വന്ത്, നിജേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ മുഴുവന്‍ സീറ്റിലും വിജയിച്ചിരുന്നു. പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് ഒരു മണിവരെ ഒഞ്ചിയം പഞ്ചായത്തില്‍ സി പി എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Latest