Connect with us

Malappuram

മദ്യലഹരിയില്‍ എടപ്പാളില്‍ യുവാവിന്റെ വിളയാട്ടം

Published

|

Last Updated

എടപ്പാള്‍: മദ്യ, മയക്കുമരുന്ന് ലഹരിയില്‍ മോഷണവും അക്രമവും നടത്തിയ യുവാവ് എടപ്പാള്‍ ജംഗ്ഷനില്‍ ഭീതിവിതച്ചു. ഇന്നലെ വൈകീട്ട് അഞ്ചരയോടെ പൊന്നാനി സ്വദേശിയായ ഷെഫീഖ് (25) ആണ് തൃശൂര്‍ റോഡില്‍ അക്രമം അഴിച്ച് വിട്ടത്. മൊബൈല്‍ കടയില്‍ നിന്നും മൊബൈല്‍ എടുത്ത് ഓടിയ യുവാവിനെ നാട്ടുകാര്‍ പിന്തുടര്‍ന്നു. ഫുട്ട്പാത്തിലൂടെ ഓടിയ ഇയാള്‍ അതുവഴി നടന്ന് വന്ന സ്ത്രീകളുള്‍പടെയുള്ളവരെ അക്രമിക്കുകയും പിടിച്ച്പറി നടത്താന്‍ ശ്രമിക്കുകയും ചെയ്തു. പിടികൂടുമെന്നുറപ്പായതോടെ കെട്ടിടത്തിന്റെ താഴേക്ക് ചാടി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ എടപ്പാളില്‍ ഗതാഗതം നിയന്ത്രിച്ചുകൊണ്ടിരുന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥരും ഹോം ഗാര്‍ഡും ചേര്‍ന്ന് പിടികൂടി. എന്നാല്‍ പോലീസുകാരെ അക്രമിച്ച് പ്രതി രക്ഷപെട്ടെങ്കിലും ജംഗ്ഷനിലെ ചുമട്ടു തൊഴിലാളികള്‍ ഇയാളെ പിടികൂടി ചങ്ങരംകുളം പോലീസിലേല്‍പിച്ചു. പോലീസിന്റെ അന്വേഷണത്തില്‍ ഷെഫീഖ് ബ്രൗണ്‍ഷുഗര്‍ വില്‍പ്പന കേസുള്‍പ്പടെ വിവിധ കേസുകളില്‍ പ്രതിയാണെന്നും സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയതെന്നും വ്യക്തമായിട്ടുണ്ട്.

Latest