Connect with us

Malappuram

സ്‌നേഹവീടുകളുടെ നിര്‍മാണോദ്ഘാടനവും നവീകരിച്ച ലൈബ്രറി ഉദ്ഘാടനവും

Published

|

Last Updated

പരപ്പനങ്ങാടി: സഹപാഠിക്ക് ഒരു വീട് എന്ന പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക്. സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥിക്ക് വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്വരൂപിച്ച എസ് എന്‍ എം സ്‌നേഹനിധി ഉപയോഗിച്ചാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. അക്കാഡമിക് പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണത കൈവരണമെങ്കില്‍ സമൂഹത്തിന്റെ സ്പന്ദനം കൂടി തിരിച്ചറിയണമെന്നുള്ള ആലോചനയാണ് കാരുണ്യ നിധി രൂപവത്കരിക്കാനും സഹപാഠികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാനും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായത്. തികച്ചും അര്‍ഹരായ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് വീട് പൂര്‍ണമായും മറ്റൊരാള്‍ക്ക് അയാളുടെ വീട് പൂര്‍ത്തീകരിച്ച് നല്‍കുകയുമാണ് ചെയ്യുന്നത്. സ്‌നേഹ വീടുകളുടെ നിര്‍മാണോദ്ഘാടനവും നവീകരിച്ച ലൈബ്രറി ഉദ്ഘാടനവും ഇന്ന് രാവിലെ പത്തിന് സ്‌കൂള്‍ അങ്കണത്തില്‍ മന്ത്രി പി കെ അബ്ദുര്‍റബ്ബ് നിര്‍വഹിക്കും. ലൈബ്രറിയിലേക്ക് വിദ്യാര്‍ഥികളില്‍ നിന്നുള്ള പുസ്തക സ്വീകരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു നിര്‍വഹിക്കും

Latest