Connect with us

Wayanad

ഇരുമുടിയില്‍ മദ്യഷാപ്പ്: നാട്ടുകാര്‍ ആര്‍ ഡി ഒയുമായി ചര്‍ച്ച നടത്തി

Published

|

Last Updated

ഗൂഡല്ലൂര്‍: അയ്യംകൊല്ലി പൂളക്കുണ്ട് ഇരുമുടിയില്‍ ജനങ്ങളുടെ പ്രതിഷേധം അവഗണിച്ച് സര്‍ക്കാര്‍ മദ്യഷാപ്പ് ആരംഭിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ഗൂഡല്ലൂരില്‍ ആര്‍ ഡി ഒ വിജൈ ബാബുവുമായി ചര്‍ച്ച നടത്തി. വി ടി രവീന്ദ്രന്‍, വി എ തോമസ്, ചെറുമുള്ളി ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ത്രീകളടക്കമുള്ള സംഘമാണ് ചര്‍ച്ച നടത്തിയത്. മദ്യഷാപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംസ്ഥാന ചീഫ് സെക്രട്ടറിയാണ്. അത്‌കൊണ്ട് ഇതില്‍ എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് ചര്‍ച്ചയില്‍ ആര്‍ ഡി ഒ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ജില്ലാകലക്ടറെ കാണാനാണ് സംഘത്തിന്റെ തീരുമാനം. മദ്യഷാപ്പ് മാറ്റി സ്ഥാപിച്ചിട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. അതേസമയം കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കക്കുണ്ടി, മണല്‍വയല്‍, പനഞ്ചിറ എന്നി ഗ്രാമങ്ങളില്‍കൂടി മദ്യഷാപ്പ് ആരംഭിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ടാസ്മാക്ക് മാനേജര്‍ ഇതിനായി സ്ഥലം അന്വേഷിച്ചെന്നാണ് പറയപ്പെടുന്നത്.

---- facebook comment plugin here -----

Latest