Connect with us

Wayanad

മാവോയിസ്റ്റുകള്‍ ആയുധം വെച്ച് കീഴടങ്ങിയാല്‍ കുടുംബങ്ങളെ സംരക്ഷിക്കും

Published

|

Last Updated

ഗൂഡല്ലൂര്‍: മാവോയിസ്റ്റുകള്‍ രാജ്യദ്രോഹ നടപടികള്‍ ഉപേക്ഷിച്ച് ആയുധം വെച്ച് കീഴടങ്ങിയാല്‍ അവരുടെ കുടുംബങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് കേന്ദ്ര എസ് ടി എഫ് ക്യാപ്റ്റന്‍ വിജയകുമാര്‍ പറഞ്ഞു. സത്യമംഗലം വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി പരിശോധന നടത്താനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയായ സത്യമംഗലം വനമേഖലയില്‍ എസ് ടി എഫ് തിരച്ചില്‍ നടത്തിയിട്ടുണ്ട്. ഇവിടെയൊന്നും മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നത്. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘത്തിന്റെ നേതൃത്വത്തില്‍ അതിര്‍ത്തി വനങ്ങളില്‍ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.