Connect with us

Wayanad

ഹര്‍ത്താല്‍ വിജയിപ്പിക്കും

Published

|

Last Updated

ഗൂഡല്ലൂര്‍: ഊട്ടി-മൈസൂര്‍ ദേശീയ പാത നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ഈമാസം 29ന് സര്‍വകക്ഷി, വ്യാപാരി സംഘം, ഡ്രൈവേഴ്‌സ് യൂനിയന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗൂഡല്ലൂര്‍ നിയോജകമണ്ഡലത്തില്‍ നടക്കുന്ന ഹര്‍ത്താലും, പണിമുടക്കും വിജയിപ്പിക്കും. ഇതുസംബന്ധമായി ഗൂഡല്ലൂരില്‍ നടന്ന സംയുക്ത സമിതി യോഗത്തിലാണ് തീരുമാനം. സര്‍വകക്ഷി യോഗത്തില്‍ ഗൂഡല്ലൂര്‍ എം എല്‍ എ ദ്രാവിഡമണി അധ്യക്ഷതവഹിച്ചു. എന്‍ വാസു, എം പാണ്ഡ്യരാജ്, എ ലിയാക്കത്തലി, രാജേന്ദ്രന്‍, കെ ഹംസ, സഹേദവന്‍, എം എ സലാം, ചന്ദ്രന്‍, മുഹമ്മദ് ഗനി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഊട്ടി-മൈസൂര്‍ ദേശീയ പാത ടാറിംഗ് നടത്തുക, മസിനഗുഡി-ഊട്ടി റോഡ് നന്നാക്കുക, സീഫോര്‍ത്ത്-എല്ലമല-പെരിയശോല റോഡ് നന്നാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മണ്ഡലത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്.

Latest