Connect with us

Wayanad

ദുരുപയോഗം ചെയ്ത റവന്യൂ വകുപ്പ് വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചു

Published

|

Last Updated

കല്‍പ്പറ്റ: വൈകിട്ട് അഞ്ച് മണിക്കൂള്ളിലായി കലക്ടറേറ്റ് വളപ്പില്‍ കയറ്റിയിടേണ്ട ഡിപ്പാര്‍ട്ടുമെന്റ് വാഹനവുമായി കുടുംബ സമേതം ഷോപ്പിംഗിനിറങ്ങിയ കലക്ടറേറ്റിലെ ഉദേ്യാഗസ്ഥനെയും വാഹനത്തെയും യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞുവെച്ചു.
കല്‍പ്പറ്റ സ്വകാര്യ സ്ഥാപനമായ സിന്ധുമെറ്റല്‍സിനു മുന്നില്‍ വാഹനം നിര്‍ത്തിയിട്ട് വൈകുന്നേരം ഏഴു മണിയോടെ പര്‍ച്ചേസിനായി പ്രസ്തുത കടയിലേക്ക് കയറിയതിനെ തുടര്‍ന്നാണ് തടഞ്ഞുവെച്ചത്.
കലക്ടറേറ്റ് എച്ച് എസ് കൃഷ്ണന്‍കുട്ടിയും കുടുംബവുമായിരുന്നു വാഹനവുമായി പര്‍ച്ചേസിനായെത്തിയത്. തുടര്‍ന്ന് റവന്യൂവകുപ്പില്‍ നിന്നും പോലീസില്‍ നിന്നും ഉദേ്യാഗസ്ഥര്‍ സ്ഥലത്തെത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയതിനെ തുടര്‍ന്ന് വാഹനം വിട്ടുകൊടുക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ്് സാലി റാട്ടക്കൊല്ലി, സിറാജുദ്ദീന്‍, എം അയ്യപ്പന്‍, മനോജ് പുല്‍പ്പാറ, സുബൈര്‍ ഓണിവയല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.