Connect with us

Wayanad

അന്താരാഷ്ട്ര ഷെഫ് ഡേ ദിനാചരണം 20ന്

Published

|

Last Updated

കല്‍പ്പറ്റ: കെ എം എം ഗവ. ഐ ടി ഐയിലെ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ട്രേഡിന്റെ നേതൃത്വത്തില്‍ ഈ മാസം 20ന് അന്താരാഷ്ട്ര ഷെഫ് ഡേ ദിനാചരണം നടത്തുമെന്ന് കോളജ് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി 20ന് രാവിലെ എട്ടുമണിക്ക് കാക്കവയലില്‍ നിന്നും സൈക്കിള്‍ റാലിയും ഐ ടി ഐ ട്രെയിനികളെ ഉള്‍പ്പെടുത്തി കല്‍പ്പറ്റയില്‍ ഷെഫ്‌ഡേ റാലിയും നടത്തും. സൈക്കിള്‍ റാലി കാക്കവയലില്‍ ആര്‍ ടി ഒ പി എ സത്യന്‍ ഫഌഗ് ഓഫ് ചെയ്യും. കല്‍പ്പറ്റയില്‍ നടക്കുന്ന റാലി മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി ആലി ഫഌഗ് ഓഫ് ചെയ്യും. ഉച്ചക്ക് രണ്ടുമണിക്ക് ഐ ടി ഐ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഷെഫ്‌ഡേ ദിനാചരണം ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും.
പ്രിന്‍സിപ്പാള്‍ പി വാസുദേവന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ മികച്ച ഷെഫിനെ പരിപാടിയില്‍ അവാര്‍ഡു നല്‍കി ആദരിക്കും. ഐ ടി ഐ കല്‍പ്പറ്റ ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ വി കെ അജിത്കുമാര്‍ ആമുഖപ്രഭാഷണം നടത്തും. പ്രൊഫ. ടി. മോഹന്‍ബാബു മുഖ്യ പ്രഭാഷണം നടത്തും.
കെ ആര്‍ വഞ്ചീശ്വരന്‍ അവാര്‍ഡ്ദാനം നിര്‍വഹിക്കും. കെ കെ വത്സല, സി.എന്‍. അനിതകുമാരി, ടി കെ ചന്ദ്രന്‍, കെ ശിവരാജ്, പി സാദിഖ്, ജീവന്‍ ജോണ്‍സ്, മുര്‍ഷിദ്, സനീഷ് സണ്ണി എന്നിവര്‍ പ്രസംഗിക്കും.
ഷെഫ് ഡേയോടനുബന്ധിച്ച് കെ എം എം ഗവ. ഐ ടിഐയില്‍ നടന്ന കുക്കറി കോംപന്റീഷനില്‍ മേപ്പാടി ജി എച്ച് എസ് എസിലെ അമൃത ബാബു, ജസീല തസ്‌നീം എന്നിവര്‍ ഒന്നാം സ്ഥാനവും വെള്ളമുണ്ട ജി എച്ച് എസ് എസിലെ കെ റിഖില രണ്ടാം സ്ഥാനവും, കാട്ടിക്കുളം ജി എച്ച് എസ് എസിലെ വിദ്യാ വിശ്വന്‍, എം സി ഭാഗ്യ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. കൂപ്പണ്‍ നറുക്കെടുപ്പില്‍ ലിജോ വാലുമ്മല്‍, എ കെ ഹരിദാസ്, ഷാന്റി എന്നിവര്‍ സമ്മാനാര്‍ഹരായി.
പ്രിന്‍സിപ്പാള്‍ പി. വാസുദേവന്‍, പ്രോഗ്രം കമ്മിറ്റി കണ്‍വീനര്‍ കെ ഗിരീഷ്, ജോസഫ് ഫ്രാന്‍സിസ്, സനീഷ് സണ്ണി, ടി. ഷിബു, പി സാദിഖ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest