Connect with us

Wayanad

ജയലളിതക്ക് ജാമ്യം: നീലഗിരിയിലെങ്ങും ആഹ്ലാദപ്രകടനം

Published

|

Last Updated

ഗൂഡല്ലൂര്‍: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതക്ക് അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീം കോടതി ജാമ്യം. നീലഗിരി ജില്ലയിലെങ്ങും ആഹ്ലാദ പ്രകടനങ്ങള്‍ നടന്നു. ജയലളിതയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
ഇതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തി. ഊട്ടി, കുന്നൂര്‍, ഗൂഡല്ലൂര്‍, കോത്തഗിരി, മഞ്ചൂര്‍, പന്തല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആഹ്ലാദ പ്രകടനങ്ങള്‍ നടന്നു. ഗൂഡല്ലൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ രാജാതങ്കവേലുവിന്റെ നേതൃത്വത്തില്‍ ഗൂഡല്ലൂര്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.
പഴയ ബസ്റ്റാന്‍ഡില്‍ നിന്ന് പുതിയ ബസ്റ്റാന്‍ഡ് വരെയാണ് പ്രകടനം നടത്തിയത്. നെല്ലാക്കോട്ടയില്‍ എ ഐ എ ഡി എം കെ പന്തല്ലൂര്‍ താലൂക്ക് സെക്രട്ടറി സി അബുവിന്റെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.
മധുരം വിതരണം ചെയ്തും, പടക്കം പൊട്ടിച്ചും മറ്റുമാണ് പ്രവര്‍ത്തകര്‍ ജയലളിതയുടെ ജയില്‍ മോചനം ആഘോഷിച്ചത്. നിരവധി പ്രവര്‍ത്തകര്‍ ബംഗളൂരുവിലേക്ക് പോയിട്ടുണ്ട

Latest