Connect with us

Palakkad

വ്യാപാരികള്‍ നികുതി ഉദ്യോഗസ്ഥരെ ശത്രുക്കളായി കാണാരുത്: ഡെ. കമ്മീഷണര്‍

Published

|

Last Updated

പാലക്കാട്: വാണിജ്യനികുതിഡെപ്യൂട്ടി കമ്മീഷണറും വ്യാപാരികളും തമ്മിലുള്ള മുഖാമുഖം സൗഹൃദത്തിന്റെ സംഗമമായി മാറി.വാണിജ്യ നികുതി ജീവനക്കാരെ ശത്രുക്കളായി കാണരുതെന്നും ഒരു വ്യാപാരി പോലും ഞങ്ങളുടെ ശത്രുവല്ലെന്നും സര്‍ക്കാരിനു വേണ്ടി എക്‌സിക്യൂട്ടീവിന്റെ കര്‍മ്മം നിര്‍വ്വഹിക്കുക മാത്രമാണ് ഞങ്ങളുടെ ധര്‍മ്മമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ എ എ അബ്ദുള്ള പറഞ്ഞു.
വാറ്റ് നിയമങ്ങളിലെ വ്യാപാരികളുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനു വേണ്ടി പാലക്കാട് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ യൂത്ത് വിംഗ് സംഘടിപ്പിച്ച നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള മുഖാമുഖം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.—വ്യാപാരികള്‍ നിയമപ്രകാരമുള്ള ക്രയവിക്രയങ്ങള്‍ നടത്തുകയും നികുതി പണം നിശ്ചിത സമയത്ത് അടയ്ക്കുകയും ചെയ്താല്‍ ഒരു പ്രയാസവും കൂടാതെ കച്ചവടം ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്‌ട്രോണിക് യുഗത്തില്‍, നികുതിവകുപ്പ് ഇടപാടുകളുടെ സുതാര്യതയ്ക്ക് നടപ്പിലാക്കിയ ഇ-ഫയലിംഗ്, ഇ-ഡിക്ലറേഷന്‍തുടങ്ങിയപരിഷ്‌ക്കാരങ്ങള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചരക്ക് കൊണ്ടുവരുന്ന വ്യാപാരികള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നുണ്ട്.
ഓണ്‍ ലൈന്‍പേയ്‌മെന്റ്‌സംവിധാനത്തിലൂടെവകുപ്പിന്‌സാമ്പത്തികഇടപാടുകളിലെ ക്രമക്കേടുകള്‍ തടയാന്‍ സാധിച്ചിട്ടുണ്ടെന്നും ഡി സി പറഞ്ഞു. കടപരിശോധനകള്‍സംബന്ധിച്ച് ചില വ്യാപാരികളുടെ കടുത്ത പരാമര്‍ശങ്ങള്‍ വാഗ്വാദങ്ങള്‍ക്ക് വഴിവെച്ചെങ്കിലും സംഘാടകരുടെ സമയബന്ധിത ഇടപെടലുകള്‍ മൂലം നിയന്ത്രണ വിധേയ മായി. വാണിജ്യനികുതി ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മിലുള്ള മനസ്സു തുറന്നചര്‍ച്ചകള്‍കാലഘട്ടത്തിന്റെഅനിവാര്യമാണെന്ന്ചര്‍ച്ചയില്‍പങ്കെടുത്തഐ എ സി എം ഭാസ്‌കരന്‍അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ യൂത്ത് വിംഗ് പ്രസിഡന്റ് സുബിന്‍സണ്‍ അദ്ധ്യക്ഷതവഹിച്ചു.——ഐ എ സിഇന്റലിജന്‍സ്ടി എ. അശോകന്‍,ചേംബര്‍ഓഫ്‌കോമേഴ്‌സ് പ്രസിഡന്റ് എ ബാലകൃഷ്ണന്‍, യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി നിഖില്‍ കൊടിയത്തൂര്‍, ഷൈജു ചാക്കോ പ്രസംഗിച്ചു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ഇ-ഫയലിംഗിനെ സംബന്ധിച്ച് പരിശീലനവും നടത്തി.

Latest