Connect with us

Palakkad

മീനാക്ഷിപുരത്ത് പോലീസ് സ്റ്റേഷനും പെണ്‍കുട്ടികളുടെ ഹോസ്റ്റലും സ്ഥാപിക്കണം

Published

|

Last Updated

പാലക്കാട്: മീനാക്ഷിപുരം ഭാഗത്ത് സര്‍ക്കാര്‍ അനുവദിച്ച പോലീസ് സ്റ്റേഷനും പെണ്‍കുട്ടികളുടെ ഹോസ്റ്റലും ഉടന്‍ ആരംഭിക്കണമെന്ന് കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരെ സഹായിക്കാനുള്ള സംഘടനയായ വിശ്വാസ് ആവശ്യപ്പെട്ടു. 2013 ഫിബ്രവരിയിലാണ് നിലവിലുള്ള പോലീസ് ഔട്ട്‌പോസ്റ്റ് പോലീസ്സ്‌റ്റേഷനായി ഉയര്‍ത്തി ഉത്തരവിറങ്ങിയത്.
മീനാക്ഷിപുരം സര്‍ക്കാര്‍ സ്‌കൂളിന് സമീപം വില്ലേജ് ഓഫീസിന് പിന്‍ഭാഗത്തായി പുറമ്പോക്ക് സ്ഥലം കണ്ടെത്തുകയും നിര്‍മിതികേന്ദ്രം വിശദമായ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി സര്‍ക്കാരിലേക്കയയ്ക്കുകയും ചെയ്തു. എന്നാല്‍, നിര്‍മാണം ഇതുവരെ നടത്തിയില്ല. അതിര്‍ത്തിപ്രദേശമായ മീനാക്ഷിപുരം മേഖലയില്‍ ഒരു പോലീസ് ഔട്ട്‌പോസ്റ്റ് മാത്രമേയുള്ളൂ. 20 കിലോമീറ്ററിലധികം ദൂരത്തുള്ള ചിറ്റൂര്‍ പോലീസ്സ്‌റ്റേഷനില്‍നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തുമ്പോള്‍ പലപ്പോഴും വൈകാറുണ്ട്.
വിശ്വാസ് പ്രസിഡന്റും കലക്ടറുമായ കെ രാമചന്ദ്രന്‍ അധ്യക്ഷനായി. സെക്രട്ടറി പി പ്രേംനാഥ്, എ ഡി എം കെ ഗണേഷ്, അഡ്വ എസ് ശാന്താദേവി, ഡോ ജോസ്‌പോള്‍, ഡോ കെ തോമസ്‌ജോര്‍ജ്, അഡ്വ ടി റീന, വൈസ് പ്രസിഡന്റ് വി പി—കുര്യാക്കോസ്, ജോയന്റ് സെക്രട്ടറി പ്രഫുല്ലദാസ് തുടങ്ങിയവര്‍ സംസാരിച്ചു.—

Latest