Connect with us

Palakkad

നഗരത്തില്‍ ഗതാഗഗത പരിഷ്‌കരണം തുടങ്ങി

Published

|

Last Updated

വടക്കഞ്ചേരി: ടൗണില്‍ ഗതാഗത പരിഷ്്കരണം തുടങ്ങി. ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് വേണ്ടി വെള്ളിയാഴ്ച മുതല്‍ തുടങ്ങിയ ട്രാഫിക് പരിഷ്‌കരണത്തിന് സമ്മിശ്ര പ്രതികരണം.
പുതിയ പരിഷ്‌കാരം അറിയാതെ നിരവധി ആളുകള്‍ വലഞ്ഞതും ഓട്ടോറിക്ഷ സ്റ്റാന്റും ബസ് സ്റ്റോപ്പും സംബന്ധിച്ചതര്‍ക്കവും രാവിലെ പ്രതിഷേധത്തിനിടയാക്കി.
വടക്കഞ്ചേരി ടൗണില്‍ നിലവില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകള്‍മറുവശത്തേക്ക് മാറ്റണമെന്ന തീരുമാനം നടപ്പായില്ല. ട്രാഫിക് പരിഷ്‌കരണം സംബന്ധിച്ച യോഗത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളി യൂനിയന്‍ പ്രതിനിധികളെ അറിയിക്കാത്തതിനെ തുടര്‍ന്ന് ട്രാഫിക് പരിഷ്‌കരണം സംബന്ധിച്ച് അറിഞ്ഞില്ലെന്നാണ് ഓട്ടോ ഡൈവര്‍മാര്‍ പറയുന്നത്.
തൃശൂരില്‍ നിന്നും വരുന്ന ബസുകള്‍ തങ്കംകവലയില്‍ നിന്നും ബസ് സ്റ്റാന്റിലേക്ക് കയറി ടൗണിലൂടെ ടി ബി വഴിയാണ് പാലക്കാട്-ഗോവിന്ദാപുരം ഭാഗത്തേക്ക് പോകുന്നത്.
ടൗണില്‍ ആരതിക്ക് സമീപവും പോലീസ് സ്‌റ്റേഷന് സമീപവും സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. പാലക്കാട്-ഗോവിന്ദാപുരം ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ റോയല്‍ ജംഗ്ഷന്‍ എത്തി തങ്കം തിയേറ്റര്‍ ജംഗ്ഷന്‍ വഴി ബസ് സ്റ്റാന്റില്‍ എത്തി തിരിച്ച് തൃശൂരിലേക്ക് പോകണം.
കണ്ണമ്പ്ര – പുതുക്കോട് ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ റോയല്‍ ജംഗ്ഷനില്‍ എത്തി തങ്കം തീയേറ്റര്‍ ജംഗ്ഷന്‍ വഴി ബസ് സ്റ്റാന്റില്‍ എത്തി ടൗണ്‍ ടി ബി, റോയല്‍ ജംഗ്ഷന്‍ വഴിയാണ് തിരിച്ച് പോകേണ്ടത്. മംഗലം ഡാം -മുടപ്പല്ലൂര്‍ ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ ടി ബിയില്‍ നിന്നും റോയല്‍ ജംഗ്ഷന്‍ തങ്കം തിയേറ്റര്‍ ജംഗ്ഷന്‍ വഴി ബസ് സ്റ്റാന്റില്‍ കയറി ടൗണ്‍ ടി ബി വഴി തിരിച്ച് പോകണം.
ഇത്തരം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ നിലവില്‍ നില്‍ക്കുന്ന ഓട്ടോസ്റ്റാന്റ് മറുവശത്തേക്ക് മാറ്റണമെന്ന നിര്‍ദേശമുണ്ടെങ്കിലും അത് അംഗീകരിക്കാന്‍ തൊഴിലാളികള്‍ തയ്യാറായിട്ടില്ല.
റോയല്‍ ജംഗ്ഷനില്‍ നിന്നും ചെറുപുഷ്പം ഭാഗത്തേക്ക് ബൈക്ക് ഒഴികെയുള്ള മറ്റു വാഹനങ്ങള്‍ക്കും പ്രവേശനമില്ല.

Latest