Connect with us

Malappuram

ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനം നാളെ

Published

|

Last Updated

തിരൂരങ്ങാടി: പ്രമുഖ പണ്ഡിതനും അറബി കവിയും സമസ്ത മുശാവറ അഗംവുമായിരുന്ന തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനം നാളെ സമസ്ത ജില്ലാ കമ്മിറ്റിയുടെയും തിരൂരങ്ങാടി ഹിദായത്തുസ്വിബിയാന്റേയും സംയുക്താഭിമുഖ്യത്തില്‍ തിരൂരങ്ങാടിയില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 4.30ന് വൈലത്തൂര്‍ സയ്യിദ് യൂസുഫുല്‍ ജീലാനിയുടെ നേതൃത്വത്തില്‍ മഖ്ബറ സിയാറത്ത് നടക്കും. അഞ്ച് മണിക്ക് ഉസ്താദ് രചിച്ച കവിതകളുടെ പാരായണവും വിവരണവും നടക്കും. 6.30ന് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണ നടത്തും. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പ്രൊഫ. കെ എം റഹീം, അബ്ദുല്‍ജലീല്‍ സഖാഫി കടലുണ്ടി തുടങ്ങിയവര്‍ പ്രസംഗിക്കും. ബാപ്പു മുസ്‌ലിയാരുടെ മഖാമില്‍ ആരംഭിക്കുന്ന ബദ്ര്‍ ബൈത്ത് മജ്‌ലിസിന്റെ പ്രഖ്യാപനം കാന്തപുരം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി, കെ പി ഇമ്പിച്ചിക്കോയ തങ്ങള്‍, സമസ്ത താലൂക്ക് സെക്രട്ടറി കെ എം അബ്ദുല്‍ ലത്തീഫ് സഖാഫി, മുഹ്‌യിദ്ദീന്‍ സഅദി കുഴിപ്പുറം, സിഎച്ച് മുജീബ് റഹ്മാന്‍, ഹമീദ് തിരൂരങ്ങാടി സംബന്ധിച്ചു.

Latest