Connect with us

Eranakulam

എറണാകുളം ജില്ലാ പ്രചാരണോദ്ഘാടനം നാളെ

Published

|

Last Updated

കൊച്ചി: മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ പ്രചാരണോദ്ഘാടന സമ്മേളനം നാളെ വൈകുന്നേരം 6.30ന് ആലുവ ടൗണ്‍ഹാളില്‍ നടക്കും. കേരള ഫിഷറീസ് മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്യും. കല്‍ത്തറ അബ്ദുല്‍ ഖാദര്‍ മദനി അധ്യക്ഷത വഹിക്കും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തും.
അന്‍വര്‍ സാദത്ത് എം എല്‍ എ, മുന്‍ എം എല്‍ എ. എ എം യൂസുഫ്, ഡോ: അബ്ദുല്‍ സലാം (ഐ എസ് ആര്‍ ഒ), കെ കെ ഇബ്‌റാഹീം കുട്ടി, അലി ദാരിമി, ഹൈദ്രോസ് ഹാജി, സയ്യിദ് സി ടി ഹാഷിം തങ്ങള്‍, ഷാജഹാന്‍ സഖാഫി സംബന്ധിക്കും.

Latest