Connect with us

Kasargod

എസ് വൈ എസ് പാഠശാലകള്‍ക്ക് നാളെ തുടക്കമാവും

Published

|

Last Updated

കാഞ്ഞങ്ങാട്: സമര്‍പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന സന്ദേശത്തില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന പദ്ധതികളുടെ ഭാഗമായി സര്‍ക്കിള്‍ ഘടകങ്ങളില്‍ നടക്കുന്ന പാഠശാലകള്‍ക്ക് നാളെ തുടക്കമാവും.
പടന്ന സര്‍ക്കിള്‍ പാഠശാല നാളെ വൈകിട്ട് നാലുമണിക്ക് തെക്കേക്കാട് സുന്നി സെന്ററില്‍ നടക്കും. ആദര്‍ശം, ചരിത്രം എന്നീ വിഷയങ്ങളില്‍ നടക്കുന്ന ക്ലാസുകള്‍ക്ക് എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി എന്നിവര്‍ നേതൃത്വം നല്‍കും. സംഘടനാ ചര്‍ച്ചകള്‍ക്ക് ജില്ലാ സെക്രട്ടറിമാരായ ടി പി നൗഷാദ് മാസ്റ്റര്‍, അശ്‌റഫ് കരിപ്പൊടി, സോണ്‍ ഭാരവാഹികളായ എം ടി പി ഇസ്മാഈല്‍ സഅദി, ഇ കെ അബൂബക്കര്‍, മുഹ്‌യിദ്ദീന്‍ മൗലവി എന്നിവര്‍ നേതൃത്വം നല്‍കും.
മഞ്ചേശ്വരം സര്‍ക്കിള്‍ പാഠശാല ഈമാസം 26ന് നടക്കും. കടമ്പാര്‍ ഗവ. യു പി സ്‌കൂളില്‍ നടക്കുന്ന പാഠശാലക്ക് എസ് എം എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഡി ആര്‍ ജി അംഗം മൂസ സഖാഫി കളത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.