Connect with us

Kasargod

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് കൗണ്ടര്‍ സൗകര്യം വര്‍ധിപ്പിക്കണം: എസ് വൈ എസ്

Published

|

Last Updated

കാഞ്ഞങ്ങാട്: ജില്ലയില്‍ റെയില്‍വേയ്ക്കും ഗണ്യമായ വരുമാനം ഉണ്ടാകുന്ന കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് വിതരണ കൗണ്ടര്‍ സൗകര്യം വര്‍ധിപ്പിക്കണമെന്ന് കാഞ്ഞങ്ങാട് സര്‍ക്കിള്‍ എസ് വൈ എസ് 60-ാം വാര്‍ഷിക ഇ സി രൂപവത്കരണ കണ്‍വന്‍ഷന്‍ ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. നിലവില്‍ ഒരു കൗണ്ടര്‍ സൗകര്യം തീര്‍ത്തും അപര്യാപ്തമാണെന്നും പുതിയൊരു കൗണ്ടര്‍ കൂടി അടിയന്തിരമായി അനുവദിച്ച് യാത്രക്കാരുടെ ദുരിതമകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.
സര്‍ക്കിള്‍ പ്രസിഡന്റ് പി പി എ സത്താര്‍ പഴയകടപ്പുറത്തിന്റെ അധ്യക്ഷതയില്‍ കെ പി അബ്ദുറഹിമാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സോണ്‍ ഇ സി ചെയര്‍മാന്‍ അശ്‌റഫ് അശ്‌റഫി ആറങ്ങാടി പദ്ധതിയവതരണം നടത്തി. സോണ്‍ ഇ സി വൈസ് ചെയര്‍മാന്‍ അബ്ദുല്‍ഖാദിര്‍ അഴിത്തല, കണ്‍വീനര്‍ നൗഷാദ് മലേഷ്യ, അബൂബക്കര്‍ മൗലവി പുഞ്ചാവി, അബൂബക്കര്‍ മുസ്‌ലിയാര്‍ പഴയ കടപ്പുറം, മുസ്തഫല്‍ ഫൈസി സിയാറത്തിങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. മഹ്മൂദ് അംജദി സ്വാഗതവും നുഅ്മാന്‍ മുഹമ്മദ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: മുഹമ്മദ് സഅദി നുച്യാട്(ചെയര്‍.), സി എച്ച് ഫാറൂഖ് കല്ലൂരാവി(കണ്‍.), അബൂബക്കര്‍ മൗലവി, റശീദ് റഹ്മാനി(വൈസ്‌ചെയര്‍.), ഇര്‍ശാദ് ഇര്‍ശാദി, റഫീഖ് പടന്നക്കാട്(ജോ.കണ്‍.), അശ്‌റഫ് ആറങ്ങാടി(ട്രഷറര്‍).

---- facebook comment plugin here -----

Latest