Connect with us

National

കാന്തപുരത്തിന്റെ കര്‍ണാടക യാത്ര കുടക് ജില്ലാ സന്ദേശയാത്രക്ക് തുടക്കം

Published

|

Last Updated

നാപോക്ക്: ഈമാസം 25 മുതല്‍ നവംബര്‍ രണ്ട് വരെ ഗുല്‍ബര്‍ഗയില്‍ നിന്ന് സമാരംഭം കുറിച്ച് മംഗലാപുരത്ത് സമാപിക്കുന്ന കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ കര്‍ണാടക യാത്രയുടെ പ്രചാരണാര്‍ഥമുള്ള കുടക് ജില്ലാ സന്ദേശ യാത്രക്ക് പ്രൗഢമായ തുടക്കം. ഇന്നലെ ജുമുഅ നിസ്‌കാരാനന്തരം എരുമാട് മഖാം സിയാറത്തോടെ ആരംഭിച്ച സന്ദേശയാത്രയില്‍ സയ്യിദ് സാലിഹ് സഖാഫ് അല്‍ബുഖാരി പ്രാര്‍ഥന നടത്തി. സയ്യിദ് ഇല്യാസ് സഖാഫ് തങ്ങള്‍ കുടക് ജില്ലാ നാഇബ് ഖാസി മഹ്മൂദ് മുസ്‌ലിയാര്‍ക്ക് പതാക കൈമാറി. അബ്ദുല്ലത്വീഫ് സഅദി മുഖ്യപ്രഭാഷണം നടത്തി. ഹുസൈന്‍ സഖാഫി, ഫാളിലി ഫൈസി, അശ്‌റഫ് അഹ്‌സനി, ഹംസ അന്‍വരി, ഇസ്മാഇല്‍ സഖാഫി, ഹമീദ് മുസ്‌ലിയാര്‍, അബൂബക്കര്‍ ഹാജി, ഹാരിസ്, മുഹമ്മദ് ഹാജി, സാദിരി ഹാജി, ഉസ്മാന്‍ ഹാജി, ഖാദര്‍ ഹാജി സംബന്ധിച്ചു. നാപോക്ക്, കുഞ്ചില, കൊളത്തേരി, ചെടിമാലി, മടിക്കേരി എന്നിവിടങ്ങളില്‍ നടക്കുന്ന സ്വീകരണങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച മൂറനാട് സമാപിക്കും.
കര്‍ണാടകയാത്രക്ക് നവംബര്‍ ഒന്നിന് മൈസൂര്‍ സിറ്റിയില്‍ നല്‍കുന്ന സ്വീകരണ സമ്മേളനം വന്‍വിജയമാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗുണ്ടല്‍പേട്ട-നെഞ്ചന്‍ക്കോട് -ചാംരാജ് നഗര്‍ എന്നിവിടങ്ങളില്‍ പ്രചാരണ സമിതി നിലവില്‍വന്നു.
ഗുണ്ടല്‍പേട്ട ദാറുസ്സലാം അറബിക് സ്‌കൂളില്‍ നടന്ന സുന്നീ കണ്‍വെന്‍ഷന്‍ മൊയ്തീന്‍ കല്‍പ്പകയുടെ അധ്യക്ഷതയില്‍ ഉമര്‍നൂറാനി(മൈസൂര്‍) ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീന്‍ സഖാഫി പ്രാര്‍ഥന നടത്തി. മൈസൂര്‍ ടിപ്പു സുല്‍ത്താന്‍ മസ്ജിദ് ഇമാം അല്‍താഫ് ഹുസൈന്‍ സുബ്ഹാനി മുഖ്യ പ്രഭാഷണം നടത്തി. ലബ്ബൈ സുന്നത്ത് മസ്ജിദ് ഇമാം യൂസുഫ് ഹസ്‌റത്ത്, ഉബൈദുല്ല ഹസ്‌റത്ത് (വസൂര്‍) പ്രസംഗിച്ചു.
പ്രചാരണ സമിതി ഭാരവാഹികള്‍: ശഫിയുല്ലാഹ്( ചെയര്‍.), കെ കെ മൊയ്തീന്‍ കല്‍പക, ടി മുഹമ്മദ് സലീം, അബ്ദുല്‍നാസര്‍ മദനി, സി മുഹമ്മദ് മുസ്‌ലിയാര്‍ (വൈസ് ചെയര്‍), എം പി മുഹമ്മദ് മൗലവി (ജന. കണ്‍.), ഒ എം ശൗക്കത്ത്, കുഞ്ഞുട്ടി എടക്കര, ഷാജഹാന്‍ മദനി, ഗൗസ്പീര്‍ ജോ.കണ്‍), കലീമുല്‍ഹഖ്(ട്രഷ.).എം പി മുഹമ്മദ് മൗലവി വയനാട് സ്വാഗതവും, ടി മുഹമ്മദ് സലീം നന്ദിയും പറഞ്ഞു.

 

Latest