Connect with us

National

രാജസ്ഥാനില്‍ മര്‍കസ് സമ്മേളന പ്രചാരണം

Published

|

Last Updated

ജയ്പൂര്‍: മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ 37-ാമത് വാര്‍ഷിക 17-ാമത് സനദ്ദാന സമ്മേളന പ്രചാരണം രാജസ്ഥാനിലെ പ്രമുഖ ഇസ്‌ലാമിക സ്ഥാപനമായ ദാറുല്‍ഉലൂം ഫൈസാന്‍ അശ്‌റഫിയ്യയില്‍ നടന്നു. ശൈഖ് അബൂബക്കറിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൈനീട്ടി സ്വീകരിക്കണമെന്നും കോളജ് മേധാവി ഹാഫിസ് മുഹമ്മദ് സഈദ് അശ്‌റഫി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
മൗലാനാ റഫീഖ് സഅദി ശഅറാനിയാബാദ് അധ്യക്ഷത വഹിച്ചു. മുശ്‌രിഫ് മുക്കൂട് സ്വാഗതവും ഷാജഹാന്‍ ആലപ്പുഴ നന്ദിയും പറഞ്ഞു. ഷാജഹാന്‍ ഒളവട്ടൂര്‍, അബ്ദുല്‍ ജബ്ബാര്‍ കാഞ്ഞങ്ങാട്, അന്‍സാര്‍ ഉള്ളണം, സ്വാലിഹ് ചങ്കുവെട്ടി പ്രസംഗിച്ചു.