Connect with us

Ongoing News

ധര്‍മശാല ഏകദിനം: ഇന്ത്യക്ക് 59 റണ്‍സ് ജയം.

Published

|

Last Updated

virat kohly

ധര്‍മശാല: നാലാം ഏകദിനം 59 റണ്‍സിന് ജയിച്ച്, വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. പര്യടനത്തിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഉപേക്ഷിച്ച് വിന്‍ഡീസ് മടങ്ങാന്‍ തീരുമാനിച്ചതോടെ ധര്‍മശാലയിലേത് ക്ലൈമാക്‌സ് പോരായി മാറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ വിരാട് കോഹ്‌ലി തന്റെ ഇരുപതാം സെഞ്ച്വറിയുടെ (127) ബലത്തില്‍ ആറിന് 330 എന്ന ബിഗ് ടോട്ടലില്‍ എത്തിച്ചു. പരമ്പരയിലെ രണ്ടാം സെഞ്ച്വറിയോടെ മര്‍ലോണ്‍ സാമുവല്‍സ് (112) തിളങ്ങിയെങ്കിലും വെസ്റ്റിന്‍ഡീസിന്റെ മറുപടി 48.1 ഓവറില്‍ 271 ല്‍ ഒതുങ്ങി. വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദ മാച്ച്. ഡല്‍ഹിയില്‍ അര്‍ധസെഞ്ച്വറിയോടെ ഫോമിലേക്കുയര്‍ന്ന കോഹ്‌ലി ആ ഫോം നിലനിര്‍ത്തിക്കൊണ്ടാണ് സെഞ്ച്വറിയിലേക്ക് കുതിച്ചത്. 114 പന്തില്‍ 13 ഫോറും മൂന്ന് സിക്‌സറുകളും കോഹ്‌ലിയുടെ ഇന്നിംഗ്‌സിനെ രാജകീയമാക്കി.
കോഹ്‌ലി ഇന്നിങ്‌സിലെ അവസാന പന്തില്‍ റണ്ണൗട്ട് ആവുകയായിരുന്നു. സുരേഷ് റെയ്‌ന (71), അജിങ്ക്യ രഹാനെ (68), ശിഖര്‍ ധവാന്‍ (35) എന്നിവരും ഇന്ത്യന്‍ ഇന്നിംഗ്‌സിന് കാര്യമായ സംഭാവന നല്‍കി.അതേസമയം മുഴുവന്‍ ടീമംഗങ്ങളുമായി ടോസിനെത്തി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തി ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയും പിന്നീട് പരമ്പരയില്‍ നിന്ന് പിന്‍മാറുകയാണെന്ന് കത്തയയ്ക്കുകയും ചെയ്ത വിന്‍ഡീസ് ടീം മത്സരത്തെ ഗൗരവമായി കണ്ടതേയില്ല. ഓവര്‍ ത്രോകള്‍ യഥേഷ്ടം നല്‍കിയ അവര്‍, ഫീല്‍ഡില്‍ കാര്യമായ അധ്വാനത്തിന് ശ്രമിച്ചതേയില്ല. നിസാര ക്യാച്ചുകള്‍ക്ക് പോലും ശ്രമിക്കാതിരുന്നത് മത്സരം ഏകപക്ഷീയമാക്കി.ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാറും അക്ഷര്‍ പട്ടേലും തിളങ്ങി. പത്ത് ഓവറില്‍ 25ന് ഭുവനേശ്വറിന് രണ്ട് വിക്കറ്റ്. അക്ഷര്‍ 10 ഓവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ഉമേഷ് യാദവ്, ജഡേജ, ഷമി രണ്ട് വിക്കറ്റുകള്‍ വീതം നേടിയെങ്കിലും യഥേഷ്ടം റണ്‍സ് വഴങ്ങി.

 

 

Latest