Connect with us

Gulf

അല്‍ ഐനില്‍ വന്‍ അഗ്നിബാധ

Published

|

Last Updated

fireഅല്‍ ഐന്‍: നഗരത്തില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ വ്യവസായ കേന്ദ്രത്തില്‍ ടയര്‍ സംഭരണ കേന്ദ്രത്തില്‍ അഗ്നിബാധ. രാവിലെ 10 മണിയോടെയാണ് അഗ്നിബാധ ഉണ്ടായത്. ഇറാന്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അല്‍ സലീമി ടയര്‍ ഷോപ്പിന്റെ സംഭരണ കേന്ദ്രമാണ് കത്തിച്ചാമ്പലായത്. കഴിഞ്ഞ ദിവസം ഇറക്കുമതി ചെയ്ത വിവിധ തരം വാഹനങ്ങളുടെ 2,500ല്‍ അധികം ടയറുകളാണ് കത്തിനശിച്ചത്. തീയും പുകയും വാനിലേക്ക് ഉയര്‍ന്നത് ഭീതിപടര്‍ത്തി. വിവിധ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളുടെ സംഭരണ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നിടത്താണ് തീപിടിത്തം ഉണ്ടായതെങ്കിലും അഗ്നിശമന സേനാ വിഭാഗത്തിന്റെ കഠിനപ്രയത്‌നം വന്‍ ദുരന്തങ്ങളും നാശനഷ്ടങ്ങളും കുറക്കാന്‍ കാരണമായി. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന അല്‍ മഹാ മോട്ടോര്‍സിന്റെ ഗോഡൗണില്‍ ഈ സമയം വിവിധ ഇനം പഴയതും പുതിയതുമായ 100 കണക്കിനു വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു. സിവില്‍ ഡിഫന്‍സിന്റെ അവസരോചിതമായ ഇടപെടലിലൂടെ വാഹനം മാറ്റിയിടാന്‍ സാധിച്ചു. വൈകുന്നേരം ആറ് വരെയും തീ അണക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സേനാ വിഭാഗങ്ങള്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്‌രുന്നു. തീ ണക്കുന്നതിനായി മണ്ണ് കൊണ്ട് വന്ന് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് തീ അണക്കാനുള്ള ശ്രമങ്ങള്‍ ഏറെ വൈകിയും നടന്നു.