Connect with us

Gulf

സ്തനാര്‍ബുദ പരിശോധന; വി പി എസിന് ലോക റിക്കോര്‍ഡ്

Published

|

Last Updated

അബുദാബി: അബുദാബി ആസ്ഥാനമായുള്ള വി പി എസ് ഹെല്‍ത് കെയര്‍ ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡില്‍ ഇടം നേടി. ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദ പരിശോധന നടത്തിയതിനാണ് റിക്കോര്‍ഡ്. അബുദാബി സായിദ് സര്‍വകലാശാലയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ 971 പേര്‍ പങ്കെടുത്തു. രാജ്യാന്തര വാണിജ്യ സഹകരണ മന്ത്രി ശൈഖാ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലായിരുന്നു പരിശോധന.
സ്തനാര്‍ബുദമുണ്ടോയെന്ന് സ്വയം പരിശോധിക്കാനുള്ള മാര്‍ഗനിര്‍ദേശം വി പി എസ് ഡോക്ടര്‍മാര്‍ ഒരുക്കി. സ്തനാര്‍ബുദ പരിശോധന നടത്തുന്നതില്‍ ചില സ്ത്രീകള്‍ വിമുഖത കാട്ടാറുണ്ടെന്ന് ലൈഫ് ലൈന്‍ ഹോസ്പിറ്റലിലെ ഡോ. ഇശ്‌റാക് അല്‍ അത്തര്‍ ചൂണ്ടിക്കാട്ടി. പോളണ്ടിലെ വാര്‍സോയില്‍ 2012 സെപ്തംബര്‍ എട്ടിന് 380 പേര്‍ പങ്കെടുത്ത സ്തനാര്‍ബുദ പരിശോധനയാണ് ഇതോടെ പഴങ്കഥയായത്. ഇത്തരമൊരു സംരംഭം വിജയിപ്പിച്ചവര്‍ക്ക് വി പി എസ് ഹെല്‍ത് കെയര്‍ എം ഡി ഡോ. ശംസീര്‍ വയലില്‍ നന്ദി അറിയിച്ചു.

Latest