Connect with us

Kollam

ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോ നവീകരണം പാതിവഴിയില്‍ നിലച്ചു

Published

|

Last Updated

പുനലൂര്‍: കോടികള്‍ ചെലവഴിച്ചിട്ടും കെ എസ് ആര്‍ ടി സി ഡിപ്പോയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. പാതിവഴിയില്‍ നിലച്ച പണികള്‍ പൂര്‍ത്തിയാക്കാന്‍ കോര്‍പറേഷനോ, ജനപ്രതിനിധികളോ താത്പര്യം കാട്ടുന്നതുമില്ല.
ഒരേസമയം നൂറു ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന യാഡുള്ള ഡിപ്പോയാണ് വിഭാവന ചെയ്തിരുന്നത്. ഇപ്പോള്‍ മുപ്പത് ബസില്‍ കൂടുതല്‍ ഇവിടെ നിര്‍ത്തിയിടാന്‍ കഴിയില്ല. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച് മൂന്ന് വര്‍ഷം മുമ്പ് വളരെ കൊട്ടിഘോഷിച്ച് ഡിപ്പോ ഉദ്ഘാടനം നടത്തിയിരുന്നു.
സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസും ക്യാഷ് കൗണ്ടറും ഉള്‍പ്പെടുത്തി നിര്‍മിച്ച ഷോപ്പിംഗ് കോംപ്ലക്‌സ് സമുച്ചയത്തിന്റെ പണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അറുപത് വര്‍ഷം പഴക്കമുള്ള പഴയ ഡിപ്പോ മന്ദിരം പൊളിച്ചുമാറ്റിയിട്ടില്ല. ഡീസല്‍ പമ്പ് മാറ്റി സ്ഥാപിക്കാനുള്ള നടപടിയും വൈകുന്നു. ഗ്യാരേജും ടയര്‍ കാബിനും സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണം. ഇത്രയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ ഡിപ്പോയില്‍ സ്ഥലസൗകര്യമാകും. രാത്രിയില്‍ ഡിപ്പോക്ക് സമീപത്തെ റോഡുകളിലാണ് ഇപ്പോള്‍ വണ്ടികള്‍ പാക്ക് ചെയ്യുന്നത്. ഡിപ്പോ നവീകരണം ത്വരിതപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

 

---- facebook comment plugin here -----

Latest