Connect with us

Thrissur

മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ പ്രതിയെ അറസ്റ്റ് ചെയ്തു

Published

|

Last Updated

ഇരിങ്ങാലക്കുട : ആലുവയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ കാട്ടൂര്‍ പോലീസിന്റെ പിടിയിലായി. പെരിഞ്ഞനം കോവിലകം സ്വദേശിയായ കണ്ടംപറമ്പില്‍ രാജ്കുമാറി(45)നെയാണ് കാട്ടൂര്‍ എസ് ഐ എം രാജീവും സംഘവും അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തെക്കുമൂലക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കുമായി ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് മോഷണ വിവരം പുറത്തായത്. കൊടുങ്ങല്ലൂരില്‍ നിന്ന് മറ്റൊരു ബൈക്ക് മോഷണം കൂടി നടത്തിയിട്ടുള്ള പ്രതി സമാനമായ രീതിയില്‍ കൂടുതല്‍ മോഷണങ്ങള്‍ നടത്തിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ പിടികൂടിയ സംഘത്തില്‍ എ എസ് ഐമാരായ കെ ശങ്കരന്‍കുട്ടി, പി ടി വര്‍ഗീസ്, സി പി ഒമാരായ എം എസ് വിനോദ്കുമാര്‍, പി എസ് സുദര്‍ശന്‍ എന്നിവരുമുണ്ടായിരുന്നു. ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലിലേക്കയച്ചു.

---- facebook comment plugin here -----

Latest